കോഴി​ക്കോട്‌: എസ്‌. എൻ. ഡി​. പി​ യോഗം പെരുമുഖം കാരാളി പറമ്പ് ശാഖയുടെ ആഭിമുഖ്യത്തിൽ മലബാർ അവന്യു ഓഡിറ്റോറിയത്തിൽ പുസ്‌തക വി​തരണവും ലഹരി​മുക്ത ബോധവത്‌കരണക്‌ളാസും നടത്തി​. ഫറോക്ക് പോലീസ് സബ് ഇൻസ്പെക്ടർ സുബൈർ ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടന നിർവ്വഹിച്ചു. ശാഖാ പ്രസിഡന്റ് കണാരി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പൂവ്വന്നൂർ ജുമാഅത്ത് പള്ളി മഹല്ല് കമ്മറ്റി സെക്രട്ടറി ഷാഹുൽ ഹമീദ്, ഡോക്ടർ റാണി ദിലീപ്, എസ്‌. എൻ. ഡി​. പി യോഗം രാമനാട്ടുകര ശാഖ സെക്രട്ടറി ഗൗരി ടീച്ചർ , എസ്‌. എൻ. ഡി​. പി യോഗം പുറ്റേക്കാട് ശാഖ സെക്രട്ടറി മാട്ടുപുറത്ത് ദേവദാസൻ, അശോകൻ മേലേത്തറ, ടി​.കെ. ബാബു, ഗോപി മലയിൽ, സുകുമാരൻ മലയിൽ, സുബ്രഹ്മുണ്യൻ മലയിൽ സുബ്രഹ്മുണ്യൻ കൊണ്ടാടൻ , വിജയൻ അണ്ടത്തോടത്ത്, രവീന്ദ്രൻ പാറപ്പുറം, രാജൻ ചറമ്മിൽ മലയിൽ, ബിജേഷ് , ജിംഷിത് എ. പി​, ബിന്ദു മലയിൽ, പ്രേമാവതി മലയിൽ എന്നിവർ ആശംസകളറിയിച്ച്‌ സംസാരിച്ചു. ശാഖാ മെമ്പർമാരുടെ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പഠനോപകരണ വിതരണവും നടത്തി. ശാഖാ സെക്രട്ടറി ശ്രീജിത്ത് ലാൽ സ്വാഗതം ആശംസിച്ചു. ശാഖ വൈസ് പ്രസിഡന്റ് രഘുനാഥ് പറമ്പിൽ നന്ദി പറഞ്ഞു.