പേരാമ്പ്ര: പേരിൽ മാത്രമൊതുങ്ങിയ കൂരാച്ചുണ്ട് ഗവ.ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് നാട്ടുകാരും സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ടു . ഗ്രാമപഞ്ചായത്തിലെ കൈതകൊല്ലിയിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പേരിലും ബോർഡിലും മാത്രം ഒതുങ്ങിയതായും നാട്ടുകാർ പരാതിപ്പെട്ടു . സാധരണ ഒരു പ്രാഥമികാരോഗ്യത്തിന്റെ പരിഗണന മാത്രമാണ് ആശുപ്രതിക്ക് ലഭിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു .മലയോര മേഖലയിലെ പാവപ്പെട്ടവരുടെ ആശാ കേന്ദമായി പ്രവർത്തിക്കേണ്ട ആശുപത്രിയുടെ പ്രവർത്തനം പരിതാപകരമാണെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. ഏറെ സൗകര്യങ്ങളുള്ള ആശുപത്രിയാണിത് . കിടത്തി ചികിൽസക്കുള്ള റൂമുകളും അനുബന്ധ സേവകരുമുണ്ട് . എന്നാൽ ആശുപത്രിലെ ജീവനക്കാർ ഉച്ചക്ക് 2.30 ആകുമ്പോൾ തന്നെ സ്ഥലം കാലിയാക്കുകയാണത്രെ. പുതിയ കെട്ടിടത്തിന്റെ എല്ലാ പ്രവൃത്തികളും തീർന്നതാണ് .അതിന്റെ ഉദ്ഘാടനത്തിനുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയുമായി . പുതിയ കെട്ടടത്തിലെ രണ്ട് വാർഡുകളിൽ രണ്ട് സന്നദ്ധ സംഘടനകൾ സൗജന്യമായി സംഭാവന നൽകിയ കട്ടിൽ, കിടക്ക, വീൽചെയർ ,മറ്റ് ആശുപത്രി ഉപകരണങ്ങൾ എന്നിവയും ഉണ്ട് . സാമഗ്രികൾകൾ ഉപയോഗി പ്രദമാക്കണമെങ്കിൽ ആശുപത്രിയിൽ കിടത്തി ചികിത്സ തുടങ്ങണം. നേരത്തെ ഡെങ്കിപ്പനി ബാധിച്ച് ഇവിടെ 10 പേർ മരണപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം നിപ ബാധിച്ച് ഒരാളും മരിച്ചു. ഇതു പോലുള്ള സംഭവങ്ങൾ നിരന്തരം ആവർത്തിച്ചിട്ടും ആശുപത്രി പ്രവർത്തനം കാര്യക്ഷമമാവുന്നില്ല .രാത്രി കാലങ്ങളിലും മറ്റും രോഗം വന്നാൽ കിലോമീറ്റർ താണ്ടി ബാലുശ്ശേരിയിലോ, പേരാമ്പ്രയിലോ പോകേണ്ട അവസ്ഥയാണുള്ളത് . കൂരാച്ചുണ്ട് സിഎച്ച്സി യിൽ ആകെയുള്ള സംവിധാനം ലാബ് സൗകര്യം മാത്രമാണ്. ഇത് ഉച്ചക്ക് 2.30 ആകുമ്പോൾ തന്നെ പ്രവർത്തനവും നിർത്തുന്നു . തൊട്ടടുത്ത പഞ്ചായത്തിലുള്ള പ്രാഥമികാരോഗ്യകേന്ദ്രംപോലും ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കാര്യക്ഷമമായി പ്രവർത്തിക്കുന്നു. എന്നാൽ കൂരാച്ചുണ്ട് പിഎച്ച്സി ക്ക് മോചനമായില്ല. സിഎച്ച്സി അവഗണനയിൽ പ്രതിഷേധിച്ച് സിപിഐ ഉൾപെടെ നിരവധി സംഘടവകൾആശുപത്രിക്ക് മുമ്പിൽ സമര പരിപാടികൾ നടന്നിട്ടുണ്ട് . സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മി റ്റിയുടെ നേത്രത്വത്തിൽ നേരത്തെ 24 മണിക്കൂർ നിരാഹാര സമരമാണ് നടന്നത്. പക്ഷെ ഒന്നും ഫലപ്രപ്തിയാൽ എത്തിയില്ലെന്ന് നാട്ടുകാർ പറഞ്ഞു

സി എച്ച് സി പ്രവർത്തനം കാര്യക്ഷമമാക്കണം: സിപിഐ

പേരാമ്പ്ര:കൂരാച്ചുണ്ട് സിഎച്ച്‌സിയിൽ കിടത്തി ചികിൽസക്കുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും ആർദ്രം പദ്ധതിയിൽ പെടുത്തി ഒ.പി സമയം വൈകുന്നേരം 6 മണി വരെയെങ്കിലും ആക്കണമെന്നും സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മറ്റി ആരോഗ്യ വകുപ്പ് അധികാരികൃതരോട് ആവശ്യപ്പെട്ടു. എകെ.പ്രേമൻ, ടി.കെ ശിവദാസൻ, പീറ്റർ, എം വിനു. എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: കുരാച്ചുണ്ട് ആശുപത്രി