കോഴിക്കോട്: പശ്ചിമ ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഐ. എം. എ കോഴിക്കോട് ഘടകത്തിന്റെ നേതൃത്വത്തില്‍ സിവില്‍ സ്‌റ്റേഷന് മുമ്പില്‍ ധര്‍ണ നടത്തി. കോഴിക്കോട് സഹകരണ ആശുപത്രി ചെയര്‍മാനും മുൻ മേയറുമായ എം.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.വി.ജി പ്രദീപ് കുമാര്‍, ഐ എം എ നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡന്റ് ഡോ. ഒ. കെ. ബാലനാരായണന്‍, ഡോക്ടര്‍മാരുടെ സര്‍വീസ് സംഘടനകളായ കെ.ജി.എം.ഒ.എ പ്രതിനിധി ഡോ.ടി.എന്‍ സുരേഷ്, കെ.ജി.എം.സി.ടി.എ കോഴിക്കോട് ഘടകം പ്രസിഡന്റ് ഡോ.മോഹന്‍ദാസ് നായര്‍, ക്യു.പി.എം.പി.എ സംസ്ഥാന പ്രസിഡന്റ് ഡോ.സി.എം അബൂബക്കര്‍, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി ബാലകൃഷ്ണന്‍, ഇന്ത്യന്‍ സൈക്കാട്രി അസ്സോസിയോഷന്‍ കേരള വൈസ് പ്രസിഡന്റ് ഡോ.ടി.ഹാരിഷ്, എ.സി.സി.പി.എം സംസ്ഥാന പ്രസിഡന്റ് ഡോ.ടി.പി രാജഗോപാല്‍, ഐ എം എ മുൻ സംസ്ഥാന സെക്രട്ടറി ഡോ. ത്യാഗരാജൻ , ഐ.എം.എ നിയുക്ത സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ഡോ.അജിത് ഭാസ്‌കര്‍, .ഐ.എം.എ സംസ്ഥാന ട്രഷറര്‍ ഡോ.റോയ് ആര്‍ ചന്ദ്രൻ, ഐ.എം.എ ഹെല്‍ത്ത് സ്‌കീം ചെയര്‍മാന്‍ ഡോ.എ കെ. അബ്ദുള്‍ ഖാദര്‍, ഐ.എം.എ സംസ്ഥാന നേതാവ് ഡോ.കെ.വി രാജു, ഡോ.പി.എന്‍ അജിത, ഇന്ത്യൻ ഡൻറൽ അസ്സോസിയേഷൻ പ്രതിനിധികളായ ഡോ. ജോസഫ്, ഡോ.ദിനേഷ്, വിമൻസ് ഐ.എം.എ കോഴിക്കോട് ചെയർ പേർസൻ ഡോ.മിനി, സെക്രട്ടറി ഡോ.സന്ധ്യ കുറുപ്പ്, വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ച് ഡോ.ജാവേദ് എന്നിവര്‍ സംസാരിച്ചു. ഐ.എം.എ കോഴിക്കോട് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.വിജയറാം രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.ബി വേണുഗോപാല്‍ സ്വാഗതവും, ഐ.എം.എ കോഴിക്കോട് ഘടകം മുന്‍ പ്രസിഡന്റ് ഡോ.എസ് ശശിധരന്‍ നന്ദിയും പറഞ്ഞു.