ബിരുദ പ്രവേശനം: മൂന്നാം അലോട്ട്‌മെന്റ്
ബിരുദ പ്രവേശന മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസടച്ച് 21ന് മൂന്ന് മണിക്കകം റിപ്പോർട്ട് ചെയ്ത് സ്ഥിരം പ്രവേശനം നേടണം. മൂന്നാം അലോട്ട്‌മെന്റിന് ശേഷം എല്ലാവരും സ്ഥിരം പ്രവേശനം എടുക്കണം. രണ്ടാമത്തെ അലോട്ട്‌മെന്റിന് ശേഷം താത്കാലിക പ്രവേശനം എടുത്തിട്ടുള്ളവരും മൂന്നാം അലോട്ട്‌മെന്റിൽ മാറ്റമൊന്നും ലഭിക്കാത്തവരും സ്ഥിരം പ്രവേശനം എടുക്കണം. ഹയർ ഓപ്ഷൻ നിലനിറുത്തി സ്ഥിരം അഡ്മിഷൻ എടുക്കാം. മൂന്നാം അലോട്ട്‌മെന്റ് ലഭിച്ചവർക്ക് അഡ്മിറ്റ് കാർഡ് മാത്രമേ ലഭ്യമാവൂ. വിഭിന്നശേഷിക്കാരുടെ ക്വോട്ടയിലേക്ക് അപേക്ഷിച്ചവരുടെ ലിസ്റ്റ് അതത് കോളേജുകളിലേക്ക് അയച്ചിട്ടുണ്ട്. കോളേജ് അധികൃതർ വിദ്യാർത്ഥികളെ ഫോണിലൂടെ ബന്ധപ്പെട്ട് 21-നകം പ്രവേശനം നൽകും.
സീറ്റൊഴിവ്
തൃശൂർ അരണാട്ടുകര ഡോ.ജോൺ മത്തായി സെൻറർ ഇക്കണോമിക്‌സ് വിഭാഗത്തിൽ എം.എ ഇക്കണോമിക്‌സിന് എസ്.സി (രണ്ട്), എസ്.ടി (രണ്ട്), പി.ഡബ്ല്യൂ.ഡി (ഒന്ന്), മുസ്ലിം (ഒന്ന്) സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. അർഹരായവർ രേഖകൾ സഹിതം 19-ന് 10.30-ന് സെൻററിൽ ഹാജരാകണം. ഫോൺ: 0487 2384656.
മനഃശാസ്ത്ര പഠനവിഭാഗത്തിൽ എം.എസ് സി അപ്ലൈഡ് സൈക്കോളജിക്ക് ബി.പി.എൽ (മുന്നാക്ക വിഭാഗം) സീറ്റിലേക്ക് 19-ന് 10.30-ന് അഭിമുഖം നടത്തും. പ്രവേശന പരീക്ഷ എഴുതിയ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട മുന്നോക്ക വിഭാഗക്കാർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: 9539307841.
മാദ്ധ്യമ പഠനവിഭാഗത്തിൽ എം.എ ജേർണലിസത്തിന് ബി.പി.എൽ വിഭാഗത്തിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് പഠനവകുപ്പിൽ കൗൺസലിംഗിന് ഹാജരായ മുന്നാക്ക വിഭാഗത്തിൽപ്പെട്ടവർ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും വാങ്ങിയ ബി.പി.എൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം 21-ന് പത്ത് മണിക്ക് പഠനവകുപ്പിൽ ഹാജരാകണം.
വിമൺ സ്റ്റഡീസ് പഠനവകുപ്പിൽ എം.എ വിമൺ സ്റ്റഡീസിന് മൂന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള (ഇ.ബി.എഫ്.സി) രണ്ട് സീറ്റുകൾ ഒഴിവുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഇ.ബി.എഫ്.സി വിഭാഗക്കാർ ജൂൺ 20-ന് 10.30-ന് സർട്ടിഫിക്കറ്റുകളും ഫീസും സഹിതം പഠനവകുപ്പിൽ ഹാജരാകണം.
എം.എസ് സി കമ്പ്യൂട്ടർ സയൻസ്, എം.എ ജേർണലിസം പ്രവേശനം
അഫിലിയേറ്റഡ് കോളേജുകളിലെ എം.എസ് സി കമ്പ്യൂട്ടർ സയൻസ്, എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ വെയിറ്റിംഗ് ലിസ്റ്റ് അതത് കോളേജുകളിൽ ലഭ്യമാണ്. ഒന്നാം അലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് വെയിറ്റിംഗ് ലിസ്റ്റിൽ നിന്നും അതത് കോളേജുകൾ 20-ന് സ്ഥിരം പ്രവേശനം നൽകും. വിദ്യാർത്ഥികൾക്കോ പ്രതിനിധികൾക്കോ മതിയായ രേഖകൾ സഹിതം കോളേജുകളിൽ ഹാജരാകാം. ഫോൺ: 0494 2407325, 2407017.
എം.കോം പരീക്ഷ മാറ്റി
19-ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.കോം (സി.യു.സി.എസ്.എസ്) പേപ്പർ എം.സി4ഇ(എഫ്)03-സ്ട്രാറ്റജിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെൻറ് പരീക്ഷ മാറ്റി.
പരീക്ഷ
കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.എം.എം.സി/ബി.എ അഫ്‌സൽ-ഉൽ-ഉലമ (സി.സി.എസ്.എസ്, 2012, 2013 പ്രവേശനം മാത്രം) സപ്ലിമെന്ററി/ഇംപ്രൂവ്‌മെൻറ് പരീക്ഷ ജൂലായ് രണ്ടിന് രാവിലെ 9.30-ന് ആരംഭിക്കും.
രണ്ടാം സെമസ്റ്റർ ബി.എഡ് 2017 സിലബസ്-2017 മുതൽ പ്രവേശനം റഗുലർ/സപ്ലിമെൻററി, 2015 സിലബസ്-2016 പ്രവേശനം മാത്രം സപ്ലിമെന്ററി പരീക്ഷ ജൂലായ് രണ്ടിന് ആരംഭിക്കും.
എം.ബി.എ ഡെസർട്ടേഷൻ
എം.ബി.എ നാലാം സെമസ്റ്റർ (ഫുൾടൈം), ആറാം സെമസ്റ്റർ (പാർട്ട്‌ടൈം) ഡെസർട്ടേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി 29.
സർട്ടിഫിക്കറ്റ് കോഴ്‌സ്
സർവകലാശാലാ ഇസ്ലാമിക് ചെയർ നടത്തുന്ന ഇസ്ലാമിക് ഫിനാൻസിൽ ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിന് ചേരുന്നതിന് ബന്ധപ്പെടുക. 9539142919/9746904678.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചെലാൻ സഹിതം ജോയിന്റ് കൺട്രോളർ ഒഫ് എക്‌സാമിനേഷൻസ് -8, വിദൂരവിദ്യാഭ്യാസ പരീക്ഷാവിഭാഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673635 വിലാസത്തിൽ ജൂലായ് അഞ്ചിനകം ലഭിക്കണം.
പുനർമൂല്യനിർണയ ഫലം
എം.സി.എ ഒന്നാം സെമസ്റ്റർ പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.