ഫാറൂഖ് കോളേജ് : പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായ് ഫാറൂഖ് കോളേജ് പരിസരത്ത് പതിനായിരം മരങ്ങൾ നട്ടുവളർത്തുക എന്ന ലക്ഷ്യത്തിന് ഫാറൂഖ് കോളേജ് ഏരിയാ ജാഗ്രതാ സമിതി പ്രവർത്തകർ തുടക്കം കുറിച്ചു. പരിസരത്തെ പന്ത്രണ്ടോളം റസിഡന്റ്‌സ് അസോസിയേഷനുകളെ സഹകരിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ വൃക്ഷ തൈകൾ നടുന്നതിന്റെ ഉദ്ഘാടനം രാമനാട്ടുകര നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രാമദാസൻ മണ്ണൊടി നിർവ്വഹിച്ചു. പരിസരത്തെ വിവിധ വാർഡ് കൗൺസിലർമാരായ സുലോചന , പ്രകാശൻ.കെ, സജ്‌ന മലയിൽ (വാഴയൂർ പഞ്ചായത്ത് ) , റെയ്‌സ് ജനറൽ സിക്രട്ടറി കെ.സി രവീന്ദ്രനാഥൻ മാസ്റ്റർ , ഫറോക്ക് പൊലീസ് സ്റ്റേഷൻ ഏരിയാ റസിഡന്റ്‌സ് മോണിറ്ററിങ് കമ്മിറ്റി കൺവീനർ പി.സി.അബ്ദുൽ റഷീദ് , മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഹമ്മദ് കോയ .എം , ജാഗ്രതാ സമിതി പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി . വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളിലെ വീട്ടുകാർക്ക് അടുത്ത ദിവസങ്ങളിൽ ആവശ്യമുള്ളത്ര വൃക്ഷ തൈകൾ നൽകുന്നതിനും വിദ്യാർത്ഥികളുമായി ചേർന്ന് വച്ചു പിടിപ്പിച്ച മരങ്ങളെ പരിപാലിക്കുന്നതിനുള്ള ബോധവത്കരണ ക്ലാസുകൾ നടത്തുവാനും തീരുമാനിച്ചു .