വടകര: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കണ്ടെത്തി തടയുന്നതിനായി നഗരങ്ങളില്‍ നാല് വര്‍ഷം മുന്‍പ് ആരംഭിച്ച കേരളാ പോലിസിന്റെ പിങ്ക് പട്രോള്‍ കോഴിക്കോട് റൂറല്‍ ജില്ലയിലും ആരംഭിക്കുമെന്ന് റൂറല്‍ എസ്.പി യു അബ്ദുല്‍ കരീം അറിയിച്ചു. വടകര, കൊയിലാണ്ടി സ്റ്റേഷന്‍ പരിധിയിലാണ് ആദ്യഘട്ടത്തില്‍ പിങ്ക് പെട്രോള്‍ വരുന്നത്. റൂറല്‍ പോലിസ് പരിധിയിലെ ഏറ്റവും തിരക്കേറിയ സ്ഥലമെന്ന നിലയ്ക്കാണ് വടകര, കൊയിലാണ്ടി സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്. ഇതിനായി പിങ്ക് പൊലിസിന്റെ രണ്ട് വാഹനങ്ങള്‍ ഇവിടെയെത്തി കഴിഞ്ഞു. പിങ്ക് പൊലിസ് പൂര്‍ണമായും വനിതാ പൊലിസാണ് നിയന്ത്രിക്കുക. ഇതിന്റെ ഭാഗമായി റൂറല്‍ ജില്ലയില്‍ 18 വനിതാ പൊലിസുകാര്‍ക്ക് പരിശീലനം നല്‍കിയതായി റൂറല്‍ എസ്.പി പറഞ്ഞു. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് പിങ്ക് പൊലിസിന്റെ പ്രവര്‍ത്തന സമയം. രണ്ട് ടീമായിട്ടാണ് ഇതിന്റെ പ്രവര്‍ത്തനം. ഇതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഡല്‍ഹിയില്‍ നിന്നാണ് നിയന്ത്രിക്കുന്നത്. ജി.പി.ആര്‍.എസ് സിസ്റ്റം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനവും അടുത്ത ദിവസം തന്നെ നടക്കും.