കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്ക് ടെലിവിഷൻ സ്ഥാപിക്കാൻ ഒത്താശ ചെയ്തതിന് മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഡപ്യൂട്ടി സൂപ്രണ്ട് കെ.വിനോദൻ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ വി.ടി.കെ.. രവീന്ദ്രൻ, അസി. പ്രിസൺ ഓഫീസർ എം.കെ.ബൈജു എന്നിവരെയാണ് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് സസ്പെൻഡ് ചെയ്തത്.
തടവുകാരിൽ നിന്ന് പിരിവെടുത്ത തുക കൊണ്ട് കഴിഞ്ഞ വർഷം മാർച്ചിലാണ് ജയിലിൽ ടെലിവിഷൻ സ്ഥാപിച്ചത്. ഇതിന് അനുമതി വാങ്ങിയിരുന്നില്ല. ഈ മൂന്ന് ഉദ്യോഗസ്ഥർ തങ്ങൾക്ക് വാക്കാൽ അനുമതി നൽകിയെന്നാണ് തടവുകാർ പറയുന്നത്. ജയിൽ സൂപ്രണ്ട് ഈ വിവരം അറിഞ്ഞിരുന്നില്ല. ഗേറ്റിൽ ചുമതലയുണ്ടായിരുന്ന വിനോദൻ ഇവർക്ക് ആവശ്യമായ സഹായം ചെയ്തുവെന്നാണ് ഡി.ഐ.ജി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.. ഇതേ തുടർന്നാണ് അന്നു ചുമതലയുണ്ടായിരുന്ന മൂന്നു പേരെയും സസ്പെൻഡ് ചെയ്യാൻ ഡി.ജി.പി തീരുമാനിച്ചത്..