പി.ജി. ഏകജാലക പ്രവേശനം
കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി ഏകജാലക പ്രവേശനത്തിന് ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകിയതുമൂലം അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശന പ്രക്രിയയിൽ നിന്നു പുറത്തുപോയവർക്കും അലോട്ട്‌മെന്റ് ലഭിച്ച് ഹയർ ഓപ്ഷൻ നിലനിറുത്തിക്കൊണ്ട് അഡ്മിഷൻ എടുത്തവർക്കും രജിസ്‌ട്രേഷൻ സമയത്ത് കൊടുത്ത വിവരങ്ങൾ തിരുത്താൻ വേണ്ടിയിട്ടുള്ള ലിങ്ക് 19, 20 തീയതികളിൽ www.cuonline.ac.in ൽ ലഭ്യമാകും. രജിസ്‌ട്രേഷൻ സമയത്ത് ലഭിച്ച ക്യാപ് ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പുതിയ കോളേജ് തിരഞ്ഞെടുക്കൽ, മാർക്ക് , വെയിറ്റേജ് വിവരങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം. മാറ്റങ്ങൾ വരുത്തിയതിനുശേഷം അപേക്ഷയുടെ പുതുക്കിയ ഫൈനൽ പ്രിന്റൗട്ട് നിർബന്ധമായും എടുക്കണം. തിരുത്തലുകൾ വരുത്താൻ ആഗ്രഹിക്കുന്നവർ തിരുത്തലുകൾ വരുത്തിയതിനുശേഷം അപേക്ഷ പൂർത്തിയാകാത്തപക്ഷം ഇനിയുള്ള അഡ്മിഷൻ പ്രക്രിയയിൽ നിന്ന് പുറത്തുപോകും. രണ്ടാം അലോട്ട്‌മെന്റിന് ശേഷം വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട തിരുത്തലുകൾ ആവശ്യമില്ലാത്തവരെയും തുടർന്നുള്ള അഡ്മിഷൻ പ്രക്രിയയിലേക്ക് പരിഗണിക്കും. ഒന്നാം ഓപ്ഷൻ ലഭിച്ച് സ്ഥിരം അഡ്മിഷൻ എടുത്തവർക്കും എല്ലാ ഹയർ ഓപ്ഷനുകളും ക്യാൻസൽ ചെയ്ത് സ്ഥിരം അഡ്മിഷൻ എടുത്തവർക്കും മേൽപ്പറഞ്ഞ സൗകര്യം ലഭ്യമല്ല.
രണ്ടാം അലോട്ട്‌മെൻറിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്കുള്ള വെയിറ്റിംഗ് ലിസ്റ്റ് 21-ന് വെകിട്ട് മൂന്ന് മണിക്ക് കോളേജുകൾക്ക് കൈമാറും. 24-നും 26-ന് പകൽ ഒരു മണിവരെയും വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കോ അവരുടെ പ്രതിനിധികൾക്കോ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ ഉദ്ദേശിക്കുന്ന കോളേജിൽ പോയി റിപ്പോർട്ട് ചെയ്യാം. റിപ്പോർട്ട് ചെയ്ത വിദ്യാർഥികളിൽ നിന്ന് മെരിറ്റ് അടിസ്ഥാനത്തിൽ 26-ന് പകൽ രണ്ട് മണിക്ക് തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് 28-ന് വെകിട്ട് മൂന്ന് മണിക്കുള്ളിൽ പ്രവേശനം നടത്തും. ഓരോ കോളേജിലെയും ഒഴിവുകളെ പറ്റിയുള്ള വിവരങ്ങൾ www.cuonline.ac.in ൽ ലഭ്യമാക്കും. ഫോൺ: 0494 2407016, 2407017.
ബി.എഡ് ട്രയൽ അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു
ബി.എഡ് പ്രവേശന ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. നേരത്തെ സമർപ്പിച്ച കോളേജ്, കോഴ്‌സ് ഓപ്ഷനുകൾ വിദ്യാർത്ഥികൾക്ക് 20-ന് ഉച്ചയ്ക്ക് രണ്ട് മണി വരെ ലോഗിൻ ചെയ്ത് ഡ്രാഗ് ആൻഡ് ഡ്രോപ് സൗകര്യം ഉപയോഗിച്ച് പുനഃക്രമീകരിക്കാം. ഒന്നാമത്തെ അലോട്ട്‌മെന്റ് 22-നും, രണ്ടാമത്തെ അലോട്ട്‌മെന്റ് 27-നും പ്രസിദ്ധീകരിക്കും. ജൂലായ് ഒന്നിന് ക്ലാസുകൾ ആരംഭിക്കും.
സീറ്റൊഴിവ്
തൃശൂർ അരണാട്ടുകര ഡോ.ജോൺ മത്തായി സെൻററിൽ എം.എ ഫിനാൻഷ്യൽ ഇക്കണോമിക്‌സിന് എസ്.സി (രണ്ട്), എസ്.ടി (ഒന്ന്), ബി.പി.എൽ (ഇ.ബി.എഫ്.സി-ഒന്ന്) സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. എം.എ ഇക്കണോമിക്‌സ് പ്രവേശന പരീക്ഷ എഴുതിയവർ രേഖകളും ഫീസും സഹിതം 20-ന് 10.30-ന് സെൻററിൽ ഹാജരാകണം. ഫോൺ: 0487 2384656.
സി.സി.എസ്.ഐ.ടിയിൽ എം.എസ് സി കമ്പ്യൂട്ടർ സയൻസ് ഒഴിവുള്ള സീറ്റുകളിലേക്ക് (ഓപ്പൺ-ഒമ്പത്, ഈഴവ-രണ്ട്, മുസ്ളിം-രണ്ട്, ബി.പി.എൽ-രണ്ട്, ഒ.ബി.എച്ച്-ഒന്ന്, എസ്.സി-മൂന്ന്, എസ്.ടി-രണ്ട്, പി.എച്ച്-ഒന്ന്) പ്രവേശനമാഗ്രഹിക്കുന്നവർ 20-ന് 12 മണിക്കകം സി.സി.എസ്.ഐ.ടി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.
എം.ബി.എ കൗൺസലിംഗ്
എം.ബി.എ കൗൺസലിംഗ് 19 മുതൽ 21 വരെ നടക്കും. 19-ന് റാങ്ക് ഒന്ന് മുതൽ നൂറ് വരെയും, 20-ന് 101 മുതൽ 200 വരെയും, 21-ന് 201 മുതൽ 333 വരെയും കൗൺസലിംഗ് നടക്കും. വിവരങ്ങൾ www.uoc.ac.in ൽ.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.ബി.എ (സി.യു.സി.എസ്.എസ്-ഫുൾടൈം/പാർട്ട്‌ടൈം) 2016 സ്‌കീം-2016 മുതൽ പ്രവേശനം റഗുലർ/സപ്ലിമെൻററി, 2013 സ്‌കീം-2014, 2015 പ്രവേശനം സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലായ് നാല് വരെയും 170 രൂപ പിഴയോടെ ജൂലായ് എട്ട് വരെയും ഫീസടച്ച് ജൂലായ് പത്ത് വരെ രജിസ്റ്റർ ചെയ്യാം.
വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.എ അഫ്‌സൽ-ഉൽ-ഉലമ (സി.യു.സി.ബി.സി.എസ്.എസ്-2018 പ്രവേശനം) റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലായ് മൂന്ന് വരെയും 170 രൂപ പിഴയോടെ ജൂലായ് ആറ് വരെയും ഫീസടച്ച് ജൂലായ് ഒമ്പത് വരെ രജിസ്റ്റർ ചെയ്യാം. പരീക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ സഹിതം ജോയിന്റ് കൺട്രോളർ ഒഫ് എക്‌സാമിനേഷൻസ്-8, സ്‌കൂൾ ഒഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 വിലാസത്തിൽ ജൂലായ് പത്തിനകം ലഭിക്കണം.
രണ്ടാം സെമസ്റ്റർ എം.ഫിൽ പരീക്ഷയ്ക്ക് പിഴകൂടാതെ 27 വരെയും 170 രൂപ പിഴയോടെ ജൂലായ് ഒന്ന് വരെയും ഫീസടച്ച് ജൂലായ് മൂന്ന് വരെ രജിസ്റ്റർ ചെയ്യാം. ഡെസർട്ടേഷൻ ഫെബ്രുവരി 25-നകം സമർപ്പിക്കണം.
എൽ എൽ.എം രണ്ട്, നാല് സെമസ്റ്റർ (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 24 വരെയും 170 രൂപ പിഴയോടെ 26 വരെയും ഫീസടച്ച് 29 വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.ഫിൽ സംസ്‌കൃതം ജൂൺ 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ.
അറബിക്-ഇംഗ്ലീഷ് ട്രാൻസ്ലേഷൻ കോഴ്‌സ്
സർവകലാശാലാ ഇസ്ലാമിക് ചെയർ നടത്തുന്ന അറബിക്-ഇംഗ്ലീഷ് ട്രാൻസ്ലേഷൻ കോഴ്‌സ് 22-ന് ആരംഭിക്കും. മൂന്ന് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിൽ ചേരാനാഗ്രഹിക്കുന്നവർ ബന്ധപ്പെടുക. ഫോൺ: 9847729601/9746904678.
അക്കാഡമിക് കൗൺസിൽ വോട്ടെണ്ണൽ
സർവകലാശാലാ അക്കാഡമിക് കൗൺസിൽ ഫുൾടൈം പി.ജി വിദ്യാർത്ഥി മണ്ഡലത്തിന്റെ വൊട്ടെണ്ണൽ 21 ന് രാവിലെ 9.30-ന് സർവകലാശാലാ സെനറ്റ് ഹൗസിൽ നടക്കുമെന്ന് വരണാധികാരി അറിയിച്ചു.
ഡെപ്യൂട്ടേഷൻ നിയമനം
കാലിക്കറ്റ് സർവകലാശാലയിൽ രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 29.
കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എഡ്യുക്കേഷൻ പഠനവകുപ്പിൽ സ്വിമ്മിംഗ് ട്രെയിനർ (വനിത), പ്ലാന്റ് ഓപ്പറേറ്റർ ഓരോ ഒഴിവുകളിൽ കരാർ നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 29. പ്രായം 2019 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. വിവരങ്ങൾ www.uoc.ac.in ൽ.