കോഴിക്കോട്: കേന്ദ്ര മാനവശേഷി മന്ത്രാലയം പുറത്തിറക്കിയ 2019 ലെ ദേശീയ വിദൃാഭ്യാസ നയത്തിൻെറ കരട് രേഖയെ ആസ്പദമാക്കി ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികള്‍ പങ്കെടുക്കുന്ന സെമിനാറും ശില്പശാലയും ജൂണ്‍ 22 ന് മാനാഞ്ചിറ ഗവണ്‍മെൻറ് ടീച്ചേര്‍ എഡ്യൂക്കേഷന്‍ കോളേജില്‍ വെച്ചു നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വേള്‍ഡ് സ്‌കൂള്‍ അലയിന്‍സും ചേംബര്‍ ഓഫ് എഡ്യുക്കേഷനും അസിം പ്രേംജി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് സെമിനാര്‍ നടത്തുന്നത്. വേള്‍ഡ് സ്‌കൂള്‍ അലയന്‍സിൻെറ അക്കാദമിക്ക് പാട്രണും മുന്‍ ഐസിഎച്ച് ആര്‍ ചെയര്‍മാനുമായ ഡോ എം ജി എസ് നാരായണന്‍ കാലത്ത് പത്തുമണിക്ക് പരിപാടി ഉദ്ഘാടനം ചെയ്യും. പത്മശ്രീ കെ കെ മുഹമ്മദ് ചടങ്ങില്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് നടക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ ഖാദര്‍ കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ. എം എ ഖാദര്‍ തുടങ്ങി വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ പി കെ നൗഷാദ്, ഡോ രൂപേഷ് സോള്‍ഗോന്‍കര്‍, എ മുഹമ്മദ് ദില്‍ഷാദ്, അനില ബി നായര്‍ എന്നിവര്‍ പങ്കെടുത്തു.