calicut-uni
calicut uni

പേമെന്റുകൾ ഓൺലൈനായി മാത്രം
സർവകലാശാലയിലേക്കുള്ള എല്ലാ പേമെന്റുകളും 20 മുതൽ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. അതിനായി എസ്.ബി.എ ഓൺലൈൻ, എസ്.ബി.ഐ ഇ-ചെലാൻ, ഫ്രണ്ട്‌സ്/അക്ഷയ, പോസ്റ്റ് ഓഫീസ് മാർഗങ്ങൾ സ്വീകരിക്കാം.

എം.എഡ് പ്രവേശന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
എം.എഡ് പ്രവേശന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജനറൽ മെരിറ്റിലേക്ക് 25-നും, റിസർവേഷൻ കാറ്റഗറിയിൽ 26-നും, മാനേജ്‌മെന്റ്, എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി സീറ്റുകളിലേക്ക് 27-നും പ്രവേശനം നടത്തും. അപേക്ഷകരോ അവരുടെ പ്രതിനിധികളോ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അന്നേ ദിവസം 11 മണിക്കകം പ്രവേശനത്തിന് സർവകലാശാലാ പഠനവകുപ്പ്/കോളേജുകളിൽ ഹാജരാകണം. ഫോൺ: 0494 2407016, 2407017.

എം.എ ഫോക്‌ലോർ ബി.പി.എൽ സീറ്റൊഴിവ്
സർവകലാശാലാ സ്‌കൂൾ ഒഫ് ഫോക്‌ലോർ സ്റ്റഡീസിൽ എം.എ ഫോക്‌ലോറിന് ബി.പി.എൽ വിഭാഗത്തിൽ രണ്ട് സീറ്റുകൾ ഒഴിവുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 50 മാർക്കിന് മുകളിലുള്ള ബി.പി.എൽ വിഭാഗക്കാർ (മുന്നാക്കം) എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം 22-നകം അഡ്മിഷൻ എടുക്കണം. 22-ന് ശേഷം ഒഴിവുവരുന്ന പക്ഷം സീറ്റുകൾ ജനറൽ വിഭാഗത്തിന് മാറ്റും.

പരീക്ഷ
ആറാം സെമസ്റ്റർ ബി.ഐ.ഡി റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെൻറ് പരീക്ഷ ജൂലായ് രണ്ടിന് ആരംഭിക്കും.


ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ 28-ന് ആരംഭിക്കും.

പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എഡ്യുക്കേഷൻ ഏപ്രിൽ 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂലായ് അഞ്ച് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം
അഞ്ച്, ഏഴ് സെമസ്റ്റർ ബി.ബി.എ-എൽ എൽ.ബി, ഒന്ന്, മൂന്ന് സെമസ്റ്റർ എൽ എൽ.ബി (യൂണിറ്ററി), അഞ്ച്, ഏഴ് സെമസ്റ്റർ എൽ എൽ.ബി (പഞ്ചവത്സരം) ഏപ്രിൽ 2018 പരീക്ഷയുടെ പുനർമൂല്യനിർണയഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.