calicut-uni
calicut uni

കാഴ്ചവൈകല്യമുള്ളവർക്ക് ലൈബ്രറി സേവനങ്ങൾ:

24ന് ശിൽപശാല
ദേശീയ വായനാവാരത്തോടനുബന്ധിച്ച് കാഴ്ചവൈകല്യമുള്ളവർക്ക് കൂടി ലൈബ്രറി സേവനങ്ങൾ ലഭ്യമാക്കുന്നതിന് ലൈബ്രറികളെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ ആക്‌സസിബിൾ ബുക്‌സ് ആൻഡ് ലൈബ്രറീസ് എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലാ സി.എച്ച്.എം.കെ ലൈബ്രറി 24-ന് രാവിലെ പത്ത് മണിക്ക് ശിൽപശാല സംഘടിപ്പിക്കുന്നു. ബുക്ക് ഷെയർ ഏഷ്യാ തലവൻ ഡോ.ഹോമിയാർ മൊബേദ്ജി, ഇന്ത്യാ വിഭാഗം മേധാവി സൈനബ് ചിൻകുംവാല, ചക്ഷുമതി കേരള മാനേജിംഗ് ട്രിസ്റ്റി രാം കമൽ എന്നിവർ നേതൃത്വം നൽകും. ശിൽപശാലക്ക് പ്രവേശനം സൗജന്യം. വിവരങ്ങൾക്ക്: 9447627332, 9446243420.

അപേക്ഷ ക്ഷണിച്ചു
സർവകലാശാലാ എൻ.എസ്.എസ് 2018-19 വർഷത്തെ മികച്ച എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ, വോളന്റിയർ അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധ രേഖകളും എൻ.എസ്.എസ് ഓഫീസിൽ ജൂലായ് പത്തിനകം സമർപ്പിക്കണം.

അദ്ധ്യാപക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സർവകലാശാലാ അദ്ധ്യാപക പരിശീലന കേന്ദ്രത്തിൽ സർവകലാശാലാ/കോളേജ് ശാസ്ത്ര-സാമൂഹിക ശാസ്ത്ര വിഭാഗം അദ്ധ്യാപകർക്ക് ഡിസൈനിംഗ് ഔട്ട്കം ബേസ്ഡ് കരികുലം എന്ന വിഷയത്തിൽ ഒരാഴ്ചത്തെ പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 28. വിജ്ഞാപനവും അപേക്ഷാ ഫോമും വെബ്‌സൈറ്റിൽ. വിവരങ്ങൾക്ക്: 9495657594, 9446244359.

ബി.എഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ പ്രവേശനം
സർവകലാശാലയുടെ ബി.എഡ് സ്‌പെഷ്യൽ എഡ്യുക്കേഷൻ (ഹിയറിംഗ് ഇംപയേഡ്) പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ. ജനറൽ മെരിറ്റിലേക്ക് 22-നും, സംവരണ വിഭാഗത്തിലേക്ക് 24-നും, മാനേജ്‌മെന്റ് വിഭാഗത്തിലേക്ക് 25-നും പ്രവേശനം നടത്തും. അപേക്ഷകർ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം 11 മണിക്കകം പ്രവേശനത്തിന് കോഴിക്കോട് എ.ഡബ്ല്യൂ.എച്ച് കോളേജിൽ ഹാജരാകണം. ഫോൺ: 0494 2407016, 2407017.

സീറ്റൊഴിവ്
തൃശൂർ അരണാട്ടുകര ഡോ.ജോൺ മത്തായി സെൻററിൽ എം.എ ഇക്കണോമിക്‌സിന് എസ്.ടി (മൂന്ന്), പി.ഡബ്ല്യൂ.ഡി (ഒന്ന്), ബി.പി.എൽ (ഒന്ന്) സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. എം.എ ഇക്കണോമിക്‌സ് പ്രവേശന പരീക്ഷ എഴുതിയവർ രേഖകളും ഫീസും സഹിതം 24-ന് 10.30-ന് സെന്ററിൽ ഹാജരാകണം. എസ്.ടി വിഭാഗത്തിന്റെ അഭാവത്തിൽ അർഹരായ എസ്.സി വിഭാഗത്തെ പരിഗണിക്കും. ഫോൺ: 0487 2384656.

ബി.പി.എഡ് പ്രവേശന കൗൺസലിംഗ്
ബി.പി.എഡ് (നാല് വർഷ) റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ. റാങ്ക് 175 വരെയുള്ളവർ 22-ന് 10.30-ന് എല്ലാ രേഖകളും സഹിതം സർവകലാശാലാ സെമിനാർ കോംപ്ലക്‌സിൽ കൗൺസലിംഗിന് ഹാജരാകണം. സംവരണ വിഭാഗക്കാർ ജാതി സർട്ടിഫിക്കറ്റിന്റെ അസൽ ഹാജരാക്കണം.

എൽ എൽ.ബി പുതുക്കിയ റാങ്ക് ലിസ്റ്റ്
ത്രിവത്സര എൽ എൽ.ബി (2012-2015 ബാച്ച്) പുതുക്കിയ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ. പുതുക്കിയ റാങ്ക് ലിസ്റ്റിൻറെ അടിസ്ഥാനത്തിലുള്ള റാങ്ക് സർട്ടിഫിക്കറ്റ് കൈപ്പറ്റണം.

പുനർമൂല്യനിർണയ ഫലം
ഒന്നാം വർഷ ബി.എസ് സി മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി മാർച്ച് 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.

എം.ബി.എ രണ്ടാം സെമസ്റ്റർ (ജൂൺ 2018), മൂന്നാം സെമസ്റ്റർ (ഡിസംബർ 2017) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

അക്കാഡമിക് കൗൺസിൽ യോഗം
സർവകലാശാലയുടെ അക്കാഡമിക് കൗൺസിൽ യോഗം ജൂലായ് 23ന് രാവിലെ പത്ത് മണിക്ക് സെനറ്റ് ഹൗസിൽ ചേരും.