പേരാമ്പ്ര : പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി അട്ടിമറിക്കുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചും നാളികേര വിലയിടിവിൽ നിന്ന് കർഷകരെ രക്ഷിക്കാൻ 50 രൂപ നിരക്കിൽ നാളികേരം സംഭരിക്കണമെന്നാവശ്യപ്പെട്ടും കർഷക മോർച്ച പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുവണ്ണൂർ കൃഷിഭവൻ മാർച്ച് സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എം. മോഹനൻ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.പി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. കർഷക മോർച്ച ജില്ല സെക്രട്ടറി കെ.കെ. രജീഷ്, കെ. രാജൻ, എം. പ്രകാശൻ, കെ. നാരായണക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. ബിജെപി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് കൃഷി ഭവന് മുന്നിൽ പൊലീസ് തടഞ്ഞു. മാർച്ചിന് കെ.പി.ടി. വത്സൻ, പി.എം. സജീവൻ, കെ.പി. ബാബു, ബാബു പിലാറത്ത്, പി.സി. സുരേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.