കോഴിക്കോട്: കാലിക്കറ്റ് അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പതിമൂന്നാമത് തിരുവാതിര ഞാറ്റുവേല ആഘോഷവും നടീൽ വസ്തുക്കളുടെ വിപണന മേളയും ഗാന്ധി പാർക്കിൽ ആരംഭിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശേരി ഉദ്ഘാടനം ചെയ്തു. കൗൺസിലർ തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ , കട്ടയാട്ട വേണുഗോപാലിന് ലക്ഷ്മി തരുവിന്റെ തൈ നൽകി ആദ്യ വില്പന നിർവഹിച്ചു. വൈസ് പ്രസിഡന്റക പി.വി ഗംഗാധരൻ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി പി.കെ കൃഷ്ണനുണ്ണി രാജ, പി.കിഷൻ ചന്ദ്, അഡ്വ. എം രാജൻ, പുത്തൂർമഠം ചന്ദ്രൻ, അഡ്വ. എൻ ഉദയൻ, കെ ഇക്‌ബാൽ, ബാബുലാൽ മീന, എൻ.ഇ ബാലകൃഷ്ണ മാരാർ, പി. മമ്മത് കോയ, സി രമേഷ് എന്നിവർ സംസാരിച്ചു. വിവിധ സർക്കാർ ഫാമുകളിൽ നിന്നുള്ള തെങ്ങിൻ തൈകൾ, കമുങ്ങിൻ തൈകൾ, ഒട്ടുമാവ്, പ്ളാവ്, സപ്പോട്ട,ജാതി, സീതപഴം, നെല്ലി, കോവക്ക, മുന്തിരി തുടങ്ങി വിവിധ ഇനം ഫലവൃക്ഷ തൈകളും മേളയിൽ വില്പനയ്ക്കുണ്ട്.ഇതോടൊപ്പം മേത്തരം പച്ചക്കറി വിത്തുകളും മേളയിൽ ലഭിക്കും.