കൊയിലാണ്ടി: കോതമംഗലം എൽ.പി​ സ്കൂൾ യു പി സ്‌കൂളാക്കി ഉയർത്തണമെന്നാവശ്യം ശക്തമാകുന്നു. പുതിയ അധ്യയന വർഷത്തിൽ പൊതുവിദ്യാലയങ്ങളിലേക്ക് ഒഴുക്ക് വർദ്ധിച്ചതോടെയാണ് രക്ഷിതാക്കൾ ആവശ്യവുമായി രംഗത്ത് എത്തിയത്. 22 ഡി വിഷനുകളിലായി 679 വിദ്യാർത്ഥികൾ ഇവിടെയുണ്ട്. നഗരസഭയിലെ കുട്ടികൾ മാത്രമല്ല സമീപ പഞ്ചായത്തുകളിലെ രക്ഷിതാക്കൾ വരെ മക്കളുടെ പഠനത്തിനായി കോതമംഗലം സ്‌കൂളിനെയാണ് തിരഞ്ഞെടുക്കുന്നത്. പത്ത് വർഷം മുമ്പ് സ്‌കൂൾ അടച്ച് പൂട്ടുന്ന അവസ്ഥയിലായിരുന്നു. എന്നാൽ സമീപകാലത്ത് കുട്ടികളുടെ എണ്ണം ഗണ്യമായി കൂടുകയായിരുന്നു. പ്രധാന അദ്ധ്യാപിക ടി.കെ ഇന്ദിരയും സഹപ്രവർത്തകരും നടത്തിയ സർഗ്ഗാത്മകമായ ഇടപെടലിലൂടെയാണ് സ്‌കൂൾ ഇന്നത്തെ അവസ്ഥയിലേക്ക് വളർന്നു. ഒപ്പം കലവറയില്ലാത്ത സഹായവുമായി പിടിഎ യും രംഗത്തെത്തിയിരുന്നു.
ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്‌കൂളാണിത്. അദ്ദേഹം ജീവിച്ചിരിക്കെത്തന്നെ യുപി സ്‌കൂളായി ഉയർത്താൻ ശ്രമം നടത്തിയിരുന്നു. സർക്കാറിന്റെ നയപരമായ വിഷയമായതിനാൽ മുന്നോട്ട് പോവാൻ കഴിഞ്ഞില്ല. ഇപ്പോൾ ഞെങ്ങി ഞെരുങ്ങി യാ ണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. ഇഗ്ലീഷ് ഭാഷാ പഠനത്തിന് വലിയ പ്രാധാന്യം നല്കിയും സ്‌കോളർഷിപ്പ് പരീക്ഷയ്ക്ക് പ്രാധാന്യം കൊടുത്തും സ്‌കൂൾ സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. എൽ എസ് എസ് പരീക്ഷയിൽ ജില്ലാതലത്തിൽ ഒന്നും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും സ്‌കൂൾ നേടിയിട്ടുണ്ട്. ശുചിത്വം, കായിക കലാരംഗതത്തും വലിയ പ്രാധാന്യമാണ് സ്‌കൂൾ നല്കുന്നതു്. എം.എൽ.എ അനുവദിച്ച ഒന്നര കോടിയുടെ കെട്ടിടം ഉടൻ തന്നെ തുടങ്ങും. സ്‌കൂളിൽ പ്രവർത്തിക്കുന്ന ബി​.ആർ.സി​ യും ഉടൻ തന്നെ മാറ്റും. അതോടെ ക്ലസ്സ് മുറികളുടെ പ്രശ്‌നം പരിഹാരമാകും.
സമീപത്തെ രണ്ട് എയ്ഡഡ് യുപി യും രണ്ട് സർക്കാർ സ്‌കൂളുകളും കോതമംഗലം എൽ.പി​ യെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
യുപിയായി ഉയർത്തണമെന്നാവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. നഗരസഭാ ചെയർമാൻ കെ സത്യൻ, ദാസൻ എം.എൽ.എ എന്നിവർ സർക്കാർ തലത്തിൽ ഇടപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അടുത്ത അധ്യയന വർഷത്തിൽ യുപിയായി ഉയർത്തുമെന്ന ആഹ്ലാദത്തിലാണ് കൂട്ടികൾ സർക്കാർ അത്തരമൊരു തീരുമാനം കൈക്കൊള്ളുകയാണങ്കിൽ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരോട് കാണിക്കുന്ന സ്റ്റേഹാദരം കൂടിയായിരിക്കും ഇതതെന്നാണ് നാട്ടുകാർ പറയുന്നത്.