കുഞ്ഞിരാമൻ വൈദ്യർ എൻഡോവ്‌മെന്റ്
ഗോൾഡ് മെഡൽ 22-ന് സമ്മാനിക്കും
കാലിക്കറ്റ് സർവകലാശാലയുടെ എൽ.എൽ.ബി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള കുഞ്ഞിരാമൻ വൈദ്യർ എൻഡോവ്‌മെൻറ് ഗോൾഡ് മെഡൽ 22-ന് സമ്മാനിക്കും. ഇ.എം.എസ് സെമിനാർ കോംപ്ലക്‌സിൽ രാവിലെ 10.30-ന് നടക്കുന്ന പരിപാടിയിൽ കോഴിക്കോട് ഗവൺമെൻറ് ലോ കോളേജ് വിദ്യാർത്ഥി എൻ.കെ.അബീ ഷെജിരിക് ഫസ്ലയ്ക്ക് ഇ.കെ.ഭരത്ഭൂഷൺ ഐ.എ.എസ് സ്വർണ്ണ മെഡൽ സമ്മാനിക്കും. വൈസ് ചാൻസലർ ഡോ.കെ. മുഹമ്മദ് ബഷീർ, പ്രോ-വൈസ് ചാൻസലർ ഡോ.പി.മോഹൻ, രജിസ്ട്രാർ ഡോ.എം.മനോഹരൻ, സിൻഡിക്കേറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം
സുൽത്താൻ ബത്തേരി പിജി സ്റ്റഡീസ് ഇൻ സോഷ്യൽ വർക്കിൽ എം.എസ്.ഡബ്ല്യൂ കോഴ്‌സിന് അസിസ്റ്റന്റ് പ്രൊഫസർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ജൂലായ് മൂന്ന്. വിവരങ്ങൾ വെബ്‌സൈറ്റിൽ.
എസ്.ടി സീറ്റ് ഒഴിവ്
ഗണിതശാസ്ത്ര പഠനവിഭാഗത്തിൽ എം.എസ്.സി മാത്തമാറ്റിക്‌സിന് എസ്.ടി വിഭാഗത്തിൽ 2 സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന എസ്.സി/എസ്.ടി വിഭാഗക്കാർ 26 നകം ബന്ധപ്പെടണം. ഫോൺ: 0494 2407418.
എം.എഡ് പ്രവേശനം
എം.എഡ് പ്രവേശനത്തിന് കാലിക്കറ്റ് സർവകലാശാലാ വിദ്യാഭ്യാസ വകുപ്പ് ഓപ്ഷനായി നൽകിയിട്ടുള്ളവർക്ക് 25 ന് പൊതുവിഭാഗത്തിലേക്കും, 26ന് സംവരണ വിഭാഗങ്ങളിലേക്കും പ്രവേശനം നടത്തും. അർഹരായവർ രാവിലെ പത്തിന് പഠനവകുപ്പിൽ ഹാജരാകണം.
സ്‌പോർട്സ് ക്വാട്ടാ പ്രവേശനം
ഫിസിക്കൽ എഡ്യുക്കേഷൻ കോഴ്‌സുകളിലേക്കുള്ള സ്‌പോർട്സ് ക്വാട്ടാ സീറ്റിലേക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് 28 വരെ അപേക്ഷിക്കാം. സംസ്ഥാന ജൂനിയർ/സീനിയർ മത്സരങ്ങളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവരും അതിന് മുകളിൽ സ്‌പോർട്‌സ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷ കോ-ഓർഡിനേറ്റർ സെന്റർ ഫോർ ഫിസിക്കൽ എഡ്യുക്കേഷനിൽ 28ന് വൈകിട്ട് 5നകം ലഭിക്കണം.
പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസം അഞ്ച്, ആറ് സെമസ്റ്റർ ബി.ജി.ഡി.എ റഗുലർ പരീക്ഷക്ക് പിഴകൂടാതെ ജൂലായ് അഞ്ച് വരെയും 170 രൂപ പിഴയോടെ ഒമ്പത് വരെയും ഫീസടച്ച് 12 വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിൻറൗട്ട്, ചലാൻ സഹിതം ജോയിൻറ് കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ്-8, സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673635 എന്ന വിലാസത്തിൽ 12നകം ലഭിക്കണം.
പരീക്ഷ
മൂന്നാം വർഷ ബി.പി.എഡ് ഇൻറഗ്രേറ്റഡ് റഗുലർ/സപ്ലിമെൻററി പരീക്ഷ ജൂലായ് രണ്ടിന് ആരംഭിക്കും.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.എ അഫ്‌സൽ-ഉൽ-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂലായ് രണ്ട് വരെ അപേക്ഷിക്കാം.
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ്.സി അക്വാകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂലായ് 3വരെ അപേക്ഷിക്കാം.
എക്‌സാമിനേഴ്‌സ് മീറ്റിംഗ്
നാലാം സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ, ഐ.ടി (സി.യു.സി.ബി.സി.എസ്.എസ്) പ്രാക്ടിക്കൽ പരീക്ഷയുടെ എക്‌സാമിനേഴ്‌സ് മീറ്റിംഗിന് തൃശൂർ ജില്ലയിലെ കോളേജുകളിലെ കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകർ 26ന് രാവിലെ 10.45ന് പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിൽ ഹാജരാകണം.