പേരാമ്പ്ര : തിരുവാതിര ഞാറ്റുവേലയിൽ കൃഷിതോട്ടമൊരുക്കി വിദ്യാർത്ഥികൾ . കാലാവസ്ഥാ വ്യതിയാനങ്ങൾക്കിടയിലും തിരികെയെത്തിയ തിരുവാതിര ഞാറ്റുവേലയെ വരവേൽക്കാൻ വിവിധകൃഷിക്ക് ഒരുങ്ങുകയാണ് കൽപ്പത്തൂർ എഎൽപി സ്‌കൂൾ വിദ്യാർത്ഥികൾ .പ്ലാവ്, മാവ്, പേര, വനം വകുപ്പ് അനുവദിച്ച ഔഷധസസ്യങ്ങൾ എന്നിവ നാട്ടിൽ നിന്നു ശേഖരിച്ച വ്യത്യസ്ഥ വൃക്ഷ തൈകൾ എന്നിവ സ്‌കൂളിലെ ഹരിത കാർഷിക ക്ലബ്ബ് അംഗങ്ങൾ സ്‌കൂൾ പറമ്പിൽ നട്ടു പിടിപ്പിച്ചു .
ഞാറ്റുവേലയിലെ ജൈവകൃഷി ' പരിപാടിയുടെ ഉദ്ഘാടനം ജൈവകർഷകനായ വി.പി ദാമോദരൻ നായർ നിർവ്വഹിച്ചു.
കർഷക വേഷത്തിലെത്തിയ കുട്ടികൾക്ക് മുതിർന്ന കർഷക തൊഴിലാളികളായ പുനത്തിൽ കണ്ണൻ ,സി എം കുഞ്ഞിക്കണ്ണൻ ,നെല്ലിയുള്ള പറമ്പിൽ ഗോപാലൻ ,രക്ഷിതാക്കളായ പടിഞ്ഞാറെ തേക്കുമ്മൽ ഷാജി, കെ പി ബിജു എന്നിവർ വിവിധ ഞാറ്റുവേലകളെക്കുറിച്ചും വ്യത്യസ്ഥ കൃഷിരീതികളെക്കുറിച്ചുമുള്ള പ്രായോഗികമായ അറിവുകൾ കൈമാറി. പ്രധാനാധ്യാപകൻ എം സുഭാഷ്, അധ്യാപകരായ ജെ.സോണിയ., കെ കെ. രാഗില ഭാനു, എൽ ദിവ്യ, ഒ. ഷാഹിന, കെ പി. അഭിന, ഇ. ബിന്ദു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഫോട്ടോ:തിരുവാതിര ഞാറ്റുവേലയിൽ കൃഷിയൊരുക്കി വിദ്യാർത്ഥികൾ