കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനത്തോടനുബന്ധിച്ച് മൂന്നാമത്തെ അലോട്ട്മെന്റിനുശേഷം പ്രവേശനം നടത്തുന്നതിന് 27 ന് ഓൺലൈൻ മുഖാന്തരം അപേക്ഷ സമർപ്പിച്ചവരുടെ ലിസ്റ്റ് അയയ്ക്കും. പട്ടികയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിച്ച കോളേജുകളിൽ 27 മുതൽ 29 വരെ റിപ്പോർട്ട് ചെയ്യാം. ഇതിൽ നിന്ന് റാങ്ക്‍ ലിസ്റ്റ് ജൂലായ് ഒന്നിന് 2 മണിക്ക് തയാറാക്കും. ജൂലായ് 2 മുതൽ 5 വരെ അഡ്മിഷൻ എടുക്കാം.
ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്യാതെ സ്ഥിരം അഡ്മിഷൻ എടുത്തവർ, ഒന്നും, രണ്ടും, മൂന്നും അലോട്ട്മെന്റ് ലഭിച്ചതിനുശേഷം മാൻഡേറ്ററി ഫീസ് അടച്ചവരും, എന്നാൽ സ്ഥിരം അഡ്മിഷൻ എടുക്കാത്തവരും, ഒന്നും രണ്ടും മൂന്നും അലോട്ട്മെന്റ് ലഭിച്ചതിനുശേഷം മാൻഡേറ്ററി ഫീസ് അടയ്ക്കാത്തവർ എന്നിവർക്ക് 24 മുതൽ 25 വരെ ലോഗിൻ ചെയ്ത് തിരുത്തൽ വരുത്തുന്നതിനും കോളേജ് ഓപ്ഷൻ മാറ്റി നൽകുന്നതിനും അവസരമുണ്ടാകും.
മേയ് 27 ന് മുൻപ് രജിസ്ട്രേഷൻ ഫീസടച്ച് ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കാത്തവർക്കും ഒന്നാം പ്രയോറിറ്റിയിലേക്ക് പ്രവേശനം ലഭിച്ചവർക്കും ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്ത് സ്ഥിരം അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾക്കും റീ-ഓപ്ഷൻ നല്‍കുന്നതിനുളള സൗകര്യമുണ്ടായിരിക്കില്ല. എന്നാൽ, തിരുത്തലുകൾ വരുത്തുന്നതിന് പിന്നീട് നോഡൽ സെന്റർ മുഖാന്തരം അവസരം നല്‍കും. വിശദവിവരങ്ങൾ www.cuonline.ac.in ൽ.