കോഴിക്കോട്: ശീതീകരിച്ച മുറികളില്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാർമസി ഉദ്ഘാടനം വെെകുന്നു. 35 ലക്ഷം രൂപ ചിലവാക്കായാണ് കോളേജ് ഫാർമസി ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പേഴാണ് ശീതീകരിച്ച മുറികളില്ലാത്തതിനാൽ ഉദ്ഘാടനം പ്രതിസന്ധിയിലായിരിക്കുന്നത്. മരുന്നുകൾ പൊടിഞ്ഞു പോകാതെ സൂക്ഷിക്കാനാവശ്യമായ ഓർഡിനറി കൂളർ, വാക്കിങ്ങ് കൂളർ, കോൾഡ് പ്ലെയ്സ് എന്നീ മുറികളാണ് ഇനിയും സജ്ജമാകാത്തത്. ഇവയ്ക്കായി പ്രതേൃകം പോയിൻറുകൾ ഓരോ മുറിയിലും ഒരുക്കിയിട്ടുണ്ട്. ശീതീകരിച്ച മുറികളില്ലാത്തതിനാൽ മരുന്നുകൾ ഫാർമസിയിലേക്ക് മാറ്റാൻ കഴിയാത്ത അവസ്ഥയിലാണ് കോളേജ് അധികൃതർ.

.

പഴയ ഫാർമസിക്ക് മുന്നിലാണ് താല്ക്കാലികമായുള്ള ഫാർമസി പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് രോഗികൾ എത്തുന്ന ഫാർമസിക്ക് മുന്നിൽ ദിവസേനെ നീണ്ട കൃൂവാണ് അനുഭവപ്പെടുന്നത്. ഇതിനൊരു പരിഹാരമാണ് നവീകരിക്കുന്ന ഫാർമസി.

കഴിഞ്ഞ വർഷമാണ് ആശുപത്രി ഫാർമസി ഹെെട്ടെക്കാക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിയത്. കേരള ഗവണ്മെന്റ് വിഭാവനം ചെയ്യുന്ന പദ്ധതിയായ ആർദ്രം മിഷന്റെ ഭാഗമായ ഇ- ഹെൽത്തുമായി ചേർന്ന് ഒട്ടേറെ സേവനങ്ങളാണ് ഫാർമസിയിൽ ഒരുങ്ങിയിരിക്കുന്നത്. രോഗികൾക്കു വിശ്രമിക്കാൻ ഫാർമസിക്ക് മുന്നിൽ ഇരിപ്പിടങ്ങളും വൃത്തിയുള്ള ശുചിമുറികളുടെയും പണി പൂർത്തിയായി. രോഗികൾക്ക് കൃൂ നിൽക്കാതെ മരുന്ന് വാങ്ങിക്കാനായുള്ള ഓൺലെെൻ ടോക്കൻ കൗണ്ടറുകളും ഡിസ്പ്ലേ ബോർഡുകളും സജ്ജമാണ്. ഓൺലെെൻ സൗകര്യം വരുന്നതോടെ ഒപിയിൽ നിന്ന് രോഗിയുടെ കെെവശം മരുന്ന് ചീട്ട് കൊടുത്തു വിടുന്നതിനു പകരം കംപൃൂട്ടർവൽക്കരിച്ച ഫാർമസിയിലേക്ക് ഡോക്ടറുടെ ഡാറ്റാബേസിൽ നിന്ന് മരുന്ന് സംബന്ധിച്ച വിവരങ്ങളെത്തും. ഒപി ചീട്ടിലെ നമ്പർ മാത്രം ലഭിച്ചാൽ ഡോക്ടർ മരുന്നുകൾ കൊടുത്തു വിടും. മരുന്നുകൾ ഇല്ലാത്ത സാഹചരൃത്തിൽ അക്കാര്യം പ്രിൻെറടുത്ത് നൽകുകയും ചെയ്യും. രോഗിയുടെ നമ്പർ പുറത്തെ സ്ക്രീനിൽ വരുമ്പോൾ മാത്രം മരുന്നുകൾ വാങ്ങിക്കുകയും ചെയ്യാം.

ഫാർമസിയുടെ പണികൾ പെട്ടന്ന് നടക്കുന്നുണ്ട് . പക്ഷ പ്രധാന പ്രശ്നം മരുന്നുകൾ സൂക്ഷിച്ചുവെക്കേണ്ട എസി മുറികൾ ഇനിയും ശരിയായിട്ടില്ല എന്നുള്ളതാണ്. ഇതിനായി ബന്ധപ്പെട്ട അധികൃതരോട് കാര്യങ്ങൾ സൂചിപ്പിച്ചെങ്കിലും നടപടികൾ പെട്ടന്ന് ഉണ്ടായിട്ടില്ല. ഉദ്ഘാടനം പെട്ടന്ന് നടത്തണമെന്നുണ്ട് പക്ഷേ മുറികൾ അനുവദിക്കാത്തത് വല്യ തടസമായിക്കൊണ്ടിരിക്കുകയാണ്. -ഡോക്ടർ കെ ജയകൃഷ്ണൻ

.