കുറ്റിയാടി : കാവിലുംപാറ, മരുതോങ്കര, കായക്കൊടി, കുറ്റിയാടി, കുന്നുമ്മൽ, മേഖലകളിലെ പ്രധാന കൃഷിയിനമായ നാളീകേര ത്തിന്റെ വില കർഷകരെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കയാണ്. കഴിഞ്ഞവർഷം ഉരിച്ച നാളീകേരത്തിന്ന് കിലോയ്ക്ക് നാൽപത്തിയെട്ട്, അൻപത് രൂപയോളം വിലയ്ക്കായിരുന്നു കർഷകർ വിറ്റിരുന്നത്. ഇപ്പോൾ ഇരുപത്തി എട്ട് രൂപയ്ക്ക് അടുത്ത് മാത്രമാണ് വില ലഭിക്കുന്നത്. ഒരു തെങ്ങ് കയറാൻ അൻപത് രൂപയെങ്കിലും കൂലി നൽകണം, തെങ്ങ് കയറ്റ ജോലിക്കാരുടെ ലഭ്യത കുറവും കൂടി വരികയാണ്. ഏകദേശം മൂന്ന് ഉരിച്ചതേങ്ങകൾ വേണം ഒരു കിലോ തികയ്ക്കാൻ മൂന്ന് നാളീകേരത്തിന്ന് ഇരുപത്തി എട്ട് രൂപയെന്നത് കർഷകർക്ക് നിലവിലുള്ള സാഹചര്യത്തിൽ ഏറെ പ്രയാസമാണ്. നാളീകേര കൃഷി ഏറെ പ്രതിസന്ധി നേരിടുകയാണ്.കൃഷി ചെയ്യാനുള്ള താൽപര്യം ഇന്നത്തെ അവസ്ഥയിൽ നഷ്ടപെട്ടിരിക്കയാണ് .
കാലാവസ്ഥയിലുള്ള മാറ്റവും രോഗബാധയും ഉൽപാദനത്തെ ഏറെ ബാധിച്ചിരിക്കുന്നത് പോലെ ജൈവവളത്തിന്റെ ലഭ്യത കുറവും മറ്റുവളങ്ങളുടെ വില വർദ്ധനവും കൃഷിക്കാരുടെ നട്ടെല്ലൊടിക്കുമ്പോഴാണ് കുത്തനെയുള്ള വിലയിടിവും കേരളത്തിലെ നാളികേരത്തിന്റെ വില നിശ്ചയിക്കുന്നത് അന്യസംസ്ഥാനങ്ങളിലെ ഇടപെടൽ കാരണമാണെന്നാണ് നാളീകേര കർഷകർ വിശ്വസിക്കുന്നത്. തമിഴ്‌നാട് ഉൾപെടെയുള്ള സംസ്ഥാനങ്ങിക്കോണ് കുററ്യാടി പരിസര പ്രദേശങ്ങളിൽ നിന്നും തേങ്ങ കയറ്റുമതി ചെയ്യുന്നത്.ഏറെ ഗുണമേന്മയുള്ള കുറ്റിയാടി തേങ്ങയുടെ വില അർഹമായ രീതിയിൽ കർഷകർക്ക് ലഭ്യമാകേണ്ടിയിരിക്കുന്നു.


പടം :പച്ച നാളീകേരം