കോഴിക്കോട് : പാവപ്പെട്ടവർക്കുള്ള ജീവൻ രക്ഷാ മരുന്നും ഉപകരണ വിതരണവും ഉടൻ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ .പി കോഴിക്കോട് നോർത്ത് ,സൗത്ത് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി. മാർച്ച് ജില്ല ജനറൽ സെക്രട്ടറി പി. ജിജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സൗത്ത് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രശോഭ് കോട്ടുളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം രമണി ഭായ് മുഖ്യ പ്രഭാഷണം നടത്തി ജില്ല പ്രസിഡന്റ് ടി പി ജയചന്ദ്രൻ സമാപന പ്രസംഗം നടത്തി. നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി കെ.ഷൈബു , സെക്രട്ടറി ടി.മണി ,നോർത്ത് മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ,സൗത്ത് യുവമോർച്ച മണ്ഡലം പ്രസിഡന്റ് ഹരിപ്രസാദ് രാജ ,നോർത്ത് യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് രജീഷ് വിരിപ്പിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പളുമായി ബി ജെ പി നേതാക്കന്മാരായ പി .ജിജേന്ദ്രൻ ,പ്രശോഭ് കോട്ടുളി ,കെ.ഷൈബു എന്നിവർ ചർച്ച നടത്തി ഒരാഴ്ച്ച കൊണ്ട് പ്രശ്നം പരിഹരിക്കുമെന്ന് ബി.ജെ പി നേതാക്കൾക്ക് പ്രിൻസിപ്പൾ ഉറപ്പ് നൽകി.