റേഡിയേഷൻ ഫിസിക്‌സ്
അസിസ്റ്റൻറ് പ്രൊഫസർ കരാർ നിയമനം
സർവകലാശാലാ കാമ്പസിൽ സ്വാശ്രയ എം.എസ് സി റേഡിയേഷൻ ഫിസിക്‌സിന് അസിസ്റ്റന്റ് പ്രൊഫസറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലായ് പത്ത്. വിവരങ്ങൾwww.uoc.ac.in ൽ.
ബി.എഡ് പ്രവേശനം
ബി.എഡ് പ്രവേശനത്തിനോടനുബന്ധിച്ച് കോളേജുകളിലെ കമ്മ്യൂണിറ്റി, ഡിഫൻസ്, പി.എച്ച് ക്വോട്ടയിലേക്ക് അപേക്ഷിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കമ്മ്യൂണിറ്റി ക്വോട്ട അപേക്ഷകർക്ക് അതത് എയ്ഡഡ് കോളേജുകളിൽ 26-ന് 12 മണിവരെ റിപ്പോർട്ട് ചെയ്യാം. ഓൺലെൻ രജിസ്‌ട്രേഷൻ സമയത്തു കമ്മ്യൂണിറ്റി ക്വോട്ടയിൽ അപേക്ഷ കൊടുത്തവർ മാത്രമേ റിപ്പോർട്ട് ചെയ്യേണ്ടതുള്ളൂ. റിപ്പോർട്ട് ചെയ്യുന്ന സമയത്തു വിദ്യാർത്ഥികൾ ക്യാപ് രജിസ്‌ട്രേഷൻ പ്രിന്റൗട്ടിന് പുറമേ പ്ലസ്ടു മാർക്ക് ലിസ്റ്റ് , ബോണസ്/ വെയിറ്റേജ് രേഖകൾ എന്നിവ സമർപ്പിക്കേണ്ടതും ഇൻഡക്‌സ് മാർക്ക് വെരിഫിക്കേഷനു ശേഷം തിരിച്ചു വാങ്ങേണ്ടതുമാണ്. നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യാത്തവരെ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തുകയില്ല. 26 പകൽ 12 മണിവരെ കോളേജുകളിൽ റിപ്പോർട്ട് ചെയ്യുന്നവരിൽ നിന്ന് 26ന് രണ്ട് മണിക്ക് റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയും 28 മുതൽ ജൂലായ് ഒന്ന് വരെ പ്രവേശനം നടത്തുകയും ചെയ്യും. ഡിഫൻസ്, പി.എച്ച് ക്വോട്ടയിൽ 28-ന് അതത് കോളേജുകൾ പ്രവേശനം നടത്തും.
സീറ്റൊഴിവ്
സർവകലാശാലാ കാമ്പസിലെ സി.സി.എസ്.ഐ.ടിയിൽ എം.എസ് സി കമ്പ്യൂട്ടർ സയൻസ് ഒഴിവുള്ള സീറ്റുകളിലേക്ക് (ഓപ്പൺ-11, എസ്.സി-മൂന്ന്, എസ്.ടി-രണ്ട്) 27-ന് പ്രവേശനം നടത്തും. എൻട്രൻസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 26-ന് സി.സി.എസ്.ഐ.ടി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ട് ചെയ്തവരിൽ നിന്ന് റാങ്ക് ലിസ്റ്റ് തയ്യാറാക്കി 27-ന് അഡ്മിഷൻ നടത്തും. രേഖകളും ഫീസും (33,050 രൂപ) സഹിതം രാവിലെ 10.30-ന് എത്തണം.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂലായ് അഞ്ച് വരെ അപേക്ഷിക്കാം.
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ്.സി സുവോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂലായ് അഞ്ച് വരെ അപേക്ഷിക്കാം.
ബി.എസ്.സി കൗൺസലിംഗ് സൈക്കോളജി പ്രാക്ടിക്കൽ
വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ ബി.എസ്.സി കൗൺസലിംഗ് സൈക്കോളജി (സി.യു.സി.ബി.സി.എസ്.എസ്) പ്രാക്ടിക്കൽ സപ്ലിമെൻററി പരീക്ഷ 26-ന് പത്ത് മണിക്ക് കൊണ്ടോട്ടി ബ്ലോസം കോളേജിൽ നടക്കും.
സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും കഴിഞ്ഞ വിദൂരവിദ്യാഭ്യാസം (2011 പ്രവേശനം മാത്രം) രണ്ടാം സെമസ്റ്റർ ബി.എ/ബി.കോം/ബി.ബി.എ/ബി.എസ്.സി (സി.സി.എസ്.എസ്) സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷ ജൂലായ് രണ്ടിന് ആരംഭിക്കും.