കുറ്റിയാടി: കെ.എസ്.യു . കാവിലുംപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ചുരം റോഡിലെ പത്താം വളവ് വ്യൂ പോയിന്റ് ശുചീകരിച്ചു . കഴിഞ്ഞ പ്രളയ ദുരന്തം ബാധിച്ച സ്ഥലങ്ങിൽ കാലങ്ങളായി വന്ന് ചേർന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളും വലിച്ചെറിയപ്പെടുന്ന അവശിഷ്ട മാലിന്യങ്ങളും നീക്കം ചെയ്യുകയായിരുന്നു. പഞ്ചായത്ത് അധിക്യതരുടെ അനാസ്ഥ ജനങ്ങളുടെ മുൻപിൽ തുറന്ന് കാണിക്കാനാണ് കെ എസ് യു ശുചീകരണ പ്രവർത്തനം നടത്തിയതെന്നും. കാവിലുംപാറ പഞ്ചായത്ത് പ്ലാസ്റ്റിക്ക് മുക്ത പഞ്ചായത്ത് എന്ന മുദ്രാവാക്യം അധികൃതർ ഉയർത്തുന്നുണ്ടെങ്കിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നാട്ടിലാകെ നിറയുകയാണെന്നും നേതാക്കൾ പറഞ്ഞു. കെ.എസ്.യു.കാവിലുംപാറ മണ്ഡലം പ്രസിഡൻറ് ജിബിൻ കുര്യൻ, സെക്രട്ടറി അക്ഷയ്, ഭാരവാഹികളായ അബിൻ ആൻഡ്ര്യൂസ് , എബിൻ, ആന്റോ ,നിഖിൽ ടി കെ ജിതിൻ, എൻ സി സനീഷ് അരുൺ തോമസ്, സിനാൻ , തുടങ്ങിയവർ ശുചീകരണ പ്രർത്തനങ്ങൾക്ക് നേതൃത്വം നൽകി. മുൻ ഭാരവാഹികളായ അഭിനന്ദ് എ.പി , ആകാശ്, ,ആഷിഫ് വി പി, അലൻ ദേവസ്യ, നിഖിൽ രൂപ് എന്നിവർ നേതൃത്വം നൽകി.കെ.എസ്.യു ജില്ലാ സെക്രട്ടറി അനസ് നങ്ങാണ്ടി അജേഷ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.