calicut-uni
calicut uni

അപേക്ഷ ക്ഷണിച്ചു

സർവകലാശാലയുടെ നാനോസയൻസ് ആൻഡ് ടെക്‌നോളജി പഠനവകുപ്പിൽ നടത്തുന്ന എം.ടെക്. നാനോസയൻസ് ആൻഡ് ടെക്‌നോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനപ്രകാരം നിഷ്‌കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് ജൂലായ് 17 വരെ ഓൺലൈനായി അപേക്ഷിക്കാം. സർവകലാശാലാ ഫണ്ടിലേക്ക് 555 രൂപ (എസ്.സി/എസ്.ടി - 280 രൂപ) ഇ-പെയ്‌മെന്റായി ഫീസ് അടച്ച് cuonline.ac.in ൽ ഓൺലൈൻ രജിസ്‌ട്രേഷൻ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല. അഡ്മിഷൻ സമയത്ത് ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ രസീത്, മറ്റ് അനുബന്ധ രേഖകളും പഠനവകുപ്പിൽ ഹാജരാക്കണം. ഫോൺ : 0494 2407016, 2407374.

പരീക്ഷ

അഞ്ചാം സെമസ്റ്റർ എം സി എ ( 2013 മുതൽ പ്രവേശനം) റെഗുലർ /സപ്ലിമെന്ററി പരീക്ഷ ജൂലായ് 9 ന് ആരംഭിക്കും.

ഒന്നാം സെമസ്റ്റർ എം എസ് സി ഹെൽത്ത് ആൻഡ് യോഗ തെറാപ്പി ( 2015 മുതൽ പ്രവേശനം) റഗുലർ /സപ്ലിമെന്ററി പരീക്ഷ ജൂലായ് 9 ന് ആരംഭിക്കും.

നാലാം സെമസ്റ്റർ ബി പിഎഡ് (ദ്വിവത്സരം ) 2016 മുതൽ പ്രവേശനം റെഗുലർ /സപ്ലിമെന്ററി പരീക്ഷ ജൂലായ് 4 ന് ആരംഭിക്കും

മൂന്നാം വർഷ ബി എസ് സി മെഡിക്കൽ ബയോ കെമിസ്ട്രി, മെഡിക്കൽ മൈക്രോ ബയോളജി , മെഡിക്കൽ ലബോററ്ററി ടെക്നോളജി ( 2013 മുതൽ പ്രവേശനം, 2012 സ്‌കീം ) പരീക്ഷ ജൂലായ് ഒന്നിന് ആരംഭിക്കും

നാലാം വർഷ ബിഎച്ച്. എം റഗുലർ /സപ്ലിമെന്ററി പരീക്ഷ ജൂലായ് 2 ന് ആരംഭിക്കും.

ഹാൾ ടിക്കറ്റ്

വിദൂര വിദ്യാഭ്യാസ വിഭാഗം ( ഓവർസീസ് / കേരളത്തിന് പുറത്തെ കേന്ദ്രങ്ങൾ ഉൾപ്പടെ) - ജൂലായ് 2 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി കോം , ബി ബി എ , ബി എ , ബി എ അഫ്‌സൽ ഉൽ ഉലമ , ബി എസ് സി , ബി എം എം സി ( സി സി എസ് എസ് ) സപ്ലിമെന്ററി/ ഇംപ്രൂവ്‌മെൻറ് പരീക്ഷ ഹാൾ ടിക്കറ്റ് വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം കോം - സി യു സി എസ് എസ് - പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂലായ് 6 വരെ അപേക്ഷിക്കാം.

ഒന്ന്, മൂന്ന് സെമസ്റ്റർ എം എസ് സി സ്റ്റാറ്റിസ്റ്റിക്സ് - സി സി എസ് എസ് - പരീക്ഷാഫലം വെബ്സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ ബി ടെക്( 2 കെ സ്‌കീം ) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യ നിർണയത്തിന് ജൂലായ് 11 വരെ അപേക്ഷിക്കാം.

ഒന്ന്, മൂന്ന് സെമസ്റ്റർ എം എ വോക്കൽ - സി യു സി എസ് എസ് - പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂലായ് 8 വരെ അപേക്ഷിക്കാം.

പുനർമൂല്യ നിർണയ ഫലം

ഒന്നാം വർഷ അദീബി ഫാസിൽ (പ്രിലിമിനറി) പുനർമൂല്യ നിർണയ ഫലം വെബ്സൈറ്റിൽ.

കോളേജ് പോർട്ടലിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യണം
സർവകലാശാല സെൻട്രലൈസ്ഡ് കോളേജ് പോർട്ടലിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലായ് 12 വരെ നീട്ടി. കോളേജിനെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങൾക്ക് പുറമേ എല്ലാ അദ്ധ്യാപകരെയും, പോർട്ടലിൽ രജിസ്റ്റർ ചെയ്ത അവരുടെ വ്യക്തിഗത വിവരങ്ങളും അവസാന തീയതിക്ക് മുമ്പായി പ്രിൻസിപ്പൽമാർ പരിശോധിച്ച് അംഗീകരിക്കണം. കോളേജുകളുടെ തുടർ അഫിലിയേഷൻ, കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളുടെ നടത്തിപ്പ് , പ്രതിഫല വിതരണം മറ്റ് വിവിധ സേവനങ്ങൾ എന്നിവയ്ക്ക് പോർട്ടലിലെ വിവരങ്ങളെ മാത്രമാകും സർവകലാശാല ആശ്രയിക്കുക.