കോഴിക്കോട്: കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി സർക്കാർ ഏറ്റെടുത്ത നടപടി അട്ടിമറിക്കുവാൻ ചില എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ ശ്രമിക്കുന്നതായി ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് പി .രഘുനാഥ് ആരോപിച്ചു . കോംട്രസ്റ്റ് സർക്കാർ എറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ തൊഴിലാളി സംഘടനകളെയും മറ്റ് രാഷ്ട്രീയ ,സാമൂഹിക ,സംസ്‌കാരിക രംഗത്തുള്ളവരെയും ഒഴുവാക്കി വ്യവസായ മന്ത്രി ചർച്ച നടത്തുന്നത് ഇതിന്റെ ഭാഗമാണ്. ചർച്ചയ്ക്ക് മദ്ധ്യസ്ഥത വഹിക്കുന്നത് നഗരത്തിലെ ഭൂമാഫിയയുടെ ദല്ലാളാണെന്നും രഘുനാഥ് കുറ്റപ്പെടുത്തി .ചെറുവണ്ണൂരിലെ കൈയ്യേറ്റഭൂമി വിഷയത്തിൽ കൈയ്യേറ്റക്കാരനെ സംരക്ഷിക്കുന്ന അതേ സംഘംമാണ് കോംട്രസ്റ്റ് ഭൂമി വിഷയത്തിലും വില്ലൻമാരെന്ന് രഘുനാഥ് ആരോപിച്ചു . കോംട്രസ്റ്റ് വിഷയം ചർച്ച ചെയ്യാൻ കോഴിക്കോട്ടെ പ്രക്ഷോഭ നടത്തിയ തൊഴിലാളി ,രാഷ്ട്രിയ സാമൂഹിക രംഗത്തുള്ളവരെ വിളിച്ചു ചേർക്കാൻ മുഖ്യമന്തി തയ്യാറാകണം .സർക്കാറിലെയും പ്രതിപക്ഷത്തെയും മുൻ വ്യവസായ മന്ത്രിമാരാണ് തടസമെന്നും അതിന് സി.പി.എമ്മും മുസ്ലിംലീഗും കോൺഗ്രസ്സും കൂട്ടുനിൽക്കുകയാണെന്നും രഘുനാഥ് ആരോപിച്ചു.