കുറിപ്പടികൾ ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ വ്യക്തമായി എഴുതണമെന്ന് ഡോക്ടർമാർക്ക് നൽകിയ നിർദേശം ലംഘിക്കപ്പെടുന്നു
കോഴിക്കോട് : പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന വാശിയിലാണ് നമ്മുടെ ഡോക്ടർമാർ. മെഡിക്കൽ കൗൺസിലും മനുഷ്യാവകാശ കമ്മീഷനും മരുന്ന് കുറിപ്പടികൾ ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ വ്യക്തമായി എഴുതണമെന്ന് ഡോക്ടർമാർക്ക് നൽകിയ നിർദേശവും ഉത്തരവും കാറ്റിൽ പറക്കുകയാണ്. പ്രതിമാസം രണ്ടായിരത്തിലധികം മരുന്നുകൾ വിവിധ പേരുകളിലും ചേരുവകകളിലുമായി വിപണിയിൽ എത്തുന്നുണ്ട്. ഇതിൽ അക്ഷരം ഒന്ന് മാറിയാൽ മരുന്നുകൾ തന്നെ മാറുകയും ചെയ്യുന്ന സാഹചരൃമാണ്. ഇതുമൂലം രോഗിയുടെ ജീവൻ നഷ്ടപ്പെടാനും ആയുഷ്‌ക്കാലം വരെ കിടപ്പിലാകുവാനും സാധ്യതയുണ്ട്. മരുന്ന് മാറിയതിൻെറ പേരിലോ അളവ് തെറ്റി കഴിച്ചതിൻെറ പേരിലോ മറ്റു രോഗങ്ങൾ കൂടി വന്നു ചേരാനും ഇടവന്നേക്കാം. ഇത്തരമൊരു സാഹചര്യം നിലനിൽക്കുമ്പോൾ ഡോക്ടറുടെ വ്യക്തമാകാത്ത കുറിപ്പടികൾ കോണ്ട് നെട്ടോട്ടം ഓടുകയാണ് ഫാർമസിസ്റ്റുകൾ. കുത്തനെയും ചരിഞ്ഞും നീളൻ വരികളിലുമായുള്ള കുറിപ്പടികളുമായി രോഗികൾ ഫാർമസിസ്റ്റുകളെ സമീപിക്കുമ്പോൾ മനസിലാകാത്തതു മൂലം ഏത് മരുന്നെടുത്തുകൊടുക്കണമെന്ന ആശങ്കയിലാണ് ഭൂരിഭാഗം ഫാർമസിസ്റ്റുകളും. ഒട്ടും മനസിലാകാത്ത സാഹചരൃത്തിൽ മരുന്നുകൾ ഇവിടെ ഇല്ല, തീർന്നു പോയി എന്നു പറഞ്ഞ് തിരിച്ചയക്കലാണ് പതിവ്. ഡോക്ടറും ഫാർമസിസ്റ്റുകളും തമ്മിലുള്ള ഈ ഞാണിന്മേൽക്കളി പലപ്പോഴും രോഗികളുടെ ജീവിതത്തിന് ഭീക്ഷണിയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ് ഇലക്ട്രാണിക് പ്രസ്‌ക്രിപ്ഷൻ അഥവാ ഇ- പ്രസ്‌ക്രിപ്ഷൻ.
@ എന്താണ് ഇ- പ്രസ്‌ക്രിപ്ഷൻ
രോഗി ഡോക്ടറെ കാണാൻ വരുമ്പോൾ അദ്ദേഹത്തിന്റെ വിവരങ്ങൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുകയും . ഒരു കോഡ് നമ്പർ / സീരിയൽ നമ്പർ രോഗിക്ക് നല്കുകയും ചെയ്യുന്നു. ഡോക്ടർ രോഗവിവരങ്ങളും ആവശ്യമായ ചികിത്സയും മരുന്നും
കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്നു. തുടർന്ന് ഇത് ഫാർമസിയിലെ കമ്പ്യൂട്ടറിലേക്ക് അയക്കുന്നു. അവിടെ ഫാർമസിസ്റ്റ് ഇത് പരിശോധിച്ചു മരുന്നും ആവശ്യമായ നിർദേശങ്ങളും നൽകുന്നു. ഡോക്ടർ എഴുതി നൽകിയ മരുന്നുകളുടെ അളവിലോ രാസ പദാർത്തങ്ങളിലോ കഴിക്കേണ്ട സമയ ക്രമത്തിലോ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ കണ്ടെത്തുകയും ഡോക്ടറുമായി സംസാരിച്ച് അത് തിരുത്തുകയും ചെയ്യുന്നു. തന്മൂലം രോഗിക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സയും മരുന്നും ലഭിക്കാൻ ഇത് സഹായകമാകുന്നു.
@ഇ- പ്രസ്‌ക്രിപ്ഷൻ കൊണ്ടുള്ള ഗുണങ്ങൾ
@ രോഗിക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതോടൊപ്പം തന്നെ ഇത് ഇൻറർനെറ്റുമായി കണക്റ്റ് ചെയ്തതിനാൽ മരുന്ന് എടുക്കാൻ മറന്നുപോയാലും രോഗിക്ക് രാജ്യത്തുള്ള എവിടെനിന്നും പതിവായി കഴിച്ചു കൊണ്ടിരിക്കുന്ന മരുന്ന് വാങ്ങാൻ കഴിയും
@. അനാവശ്യമായ ചികിത്സകളും പരിശോധനകളും കുറയ്ക്കാൻ ഇത് സഹായിക്കും.
@ ഡോക്ടർക്കും ഫാർമസിസ്റ്റിനും മരുന്നുകൾ സംബന്ധമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ കണ്ടെത്താനും ഉടനടി പരിഹരിക്കാനും കഴിയും.
@ ലാബോറട്ടറി പരിശോധനകളുടെയും മറ്റും രേഖകൾ ഇതിൻെറ കൂടെ സൂക്ഷിക്കാൻ കഴിയുന്നത് മൂലം ചികിസ കൂടുതൽ സുതാര്യമാകുന്നു.
@ആവശ്യമുള്ള രോഗികൾക്ക് ഇവയെല്ലാം കോപ്പി ചെയ്തു കൊടുക്കാനും സാധിക്കും.
.