ബിരുദ പ്രവേശനം: നാലാം അലോട്ട്‌മെന്റ്
ബിരുദ പ്രവേശനം ജൂൺ 17-ന് പ്രസിദ്ധീകരിച്ച മൂന്നാം അലോട്ട്‌മെൻറിന് ശേഷം നിലനിൽക്കുന്ന ഒഴിവിലേക്കും, സർക്കാർ നിർദ്ദേശപ്രകാരം പുതുതായി അനുവദിച്ച അധിക സീറ്റുകളിലേക്കും, പുതിയ കോഴ്‌സുകളിലേക്കും ജൂലായ് മൂന്നിന് ഒരു അലോട്ട്‌മെൻറ് നടത്തും. ജൂൺ 24, 25 തീയതികളിൽ ഓപ്ഷനുകൾ എഡിറ്റ് ചെയ്തവർ, റീ-ഓപ്ഷൻ നൽകിയവർ തുടങ്ങിയവരെക്കൂടി ഈ അലോട്ട്‌മെന്റിൽ ഉൾപ്പെടുത്തും. അതിനാൽ ജൂൺ 27-ന് നേരത്തെ പ്രഖ്യാപിച്ച പ്രകാരം റാങ്ക് ലിസ്റ്റ് നൽകുന്നതല്ല. പകരം ജൂലായ് മൂന്നിന് നാലാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും.
അലോട്ട്‌മെൻറിന് ശേഷം വിദ്യാർത്ഥികൾക്ക് ജൂലായ് മൂന്ന് മുതൽ അഞ്ച് വരെ അഡ്മിഷൻ എടുക്കാം.
നാലാം അലോട്ട്‌മെൻറിന് മുന്നോടിയായി ജൂൺ 27 മുതൽ വിദ്യാർഥികൾക്ക് വീണ്ടും റീ-ഓപ്ഷൻ നൽകുന്നതിനും, പുതിയ കോഴ്‌സുകളോ, കോളേജുകളോ ചേർക്കുന്നതിനും, വ്യക്തിഗത വിവരങ്ങളും, മാർക്കും, വിവിധ വെയിറ്റേജുകൾ തിരുത്തുന്നതിനും ചേർക്കു ന്നതിനും അവസരമുണ്ടാകും. നിലവിൽ രജിസ്‌ട്രേഷൻ പൂർത്തീകരിച്ചവർക്ക് തിരുത്തലുകൾക്കും റീ-ഓപ്ഷൻ നൽകുന്നതിനും നോഡൽ സെന്ററുകൾ മുഖേന മാത്രമേ സാധ്യമാവുകയുള്ളൂ.
ക്യാപ് മുഖാന്തരം ഇതുവരെ രജിസ്റ്റർ ചെയ്യാത്തവരും അലോട്ട്‌മെന്റിന് പരിഗണിക്കാൻ ആഗ്രഹിക്കുന്നവരുമായ വിദ്യാർഥികൾക്ക് ഈ അവസരത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
എം.പി.എഡ് സീറ്റ് ഒഴിവ്
ഫിസിക്കൽ എഡ്യുക്കേഷൻ പഠനവകുപ്പിൽ എം.പി.എഡിന് എസ്.ടി (മൂന്ന്), ബി.പി.എൽ (രണ്ട്) വിഭാഗങ്ങളിൽ ഒഴിവുണ്ട്. പ്രവേശനമാഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് അഞ്ചിന് രാവിലെ ഒമ്പത് മണിക്ക് എഴുത്തുപരീക്ഷയ്ക്കും കായിക ക്ഷമതാ പരീക്ഷയ്ക്കുമായി പഠനവകുപ്പിൽ ഹാജരാകണം. ബി.പി.എൽ വിഭാഗത്തിൽ പ്രവേശനത്തിന് പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ബി.പി.എൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
എം.എ ഹിന്ദി പ്രവേശനം
ഹിന്ദി പഠനവിഭാഗത്തിൽ എം.എ ഹിന്ദി, എം.എ ഫംഗ്ഷണൽ ഹിന്ദി ആൻഡ് ട്രാൻസ്ലേഷൻ കോഴ്‌സിലേക്ക് ഒ.ഇ.സി വിഭാഗത്തിൽ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനത്തിന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഒ.ഇ.സി വിഭാഗക്കാർ 29-ന് രാവിലെ 10.30-ന് എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം പഠനവിഭാഗത്തിൽ ഹാജരാകണം. വിവരങ്ങൾക്ക്: 0494 2407252, 2407392.
എം.എസ് സി ഫുഡ് സയൻസ് പ്രവേശനം
സ്‌കൂൾ ഓഫ് ഹെൽത്ത് സയൻസസിൽ സ്വാശ്രയ എം.എസ്.സി ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി പ്രവേശന കൗൺസലിംഗ് 28-ന് നടക്കും. നോൺ എൻട്രൻസ് പട്ടികയിലെ എസ്.സി, ഒ.ഇ.സി, ഒ.ബി.എച്ച്, എൽ.സി, പി.എച്ച് വിഭാഗക്കാർ രാവിലെ പത്ത് മണിക്കും, എൻട്രൻസ് റാങ്ക് ലിസ്റ്റിലെ 101 മുതൽ 150 വരെയുള്ളവരും എസ്.സി, ഒ.ഇ.സി, ഒ.ബി.എച്ച്, എൽ.സി, പി.എച്ച് എന്നീ വിഭാഗക്കാരും രാവിലെ 11.30-നും, എൻ.ആർ.ഐ ക്വാട്ടയിൽ പ്രവേശനത്തിന് ഉച്ചക്ക് രണ്ട് മണിക്കും ഹാജരാകണം. അപേക്ഷയുടെ പ്രിൻറൗട്ടും എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. ഫോൺ: 0494 2407345.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷൻ/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ രണ്ടാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.എം.എം.സി/ബി.എ അഫ്‌സൽ-ഉൽ-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) സപ്ലിമെൻററി/ഇംപ്രൂവ്‌മെൻറ് പരീക്ഷക്ക് പിഴകൂടാതെ ജൂലൈ നാല് വരെയും 170 രൂപ പിഴയോടെ ജൂലൈ ഏഴ് വരെയും ഫീസടച്ച് ജൂലൈ പത്ത് വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിൻറൗട്ട്, ചലാൻ സഹിതം ജോയിൻറ് കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് 8, സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്‌സിറ്റി ഒഫ് കാലിക്കറ്റ്, 673 635 വിലാസത്തിൽ ലഭിക്കണം.
പരീക്ഷ
ഫൈനൽ അദീബെ ഫാസിൽ (സിലബസ് വർഷം-2007) റഗുലർ/സപ്ലിമെൻററി പരീക്ഷ ജൂലൈ 11-ന് ആരംഭിക്കും.
ഒന്നാം വർഷ അഫ്‌സൽ-ഉൽ-ഉലമ (2018 പ്രവേശനം, റഗുലർ/പ്രൈവറ്റ്) റഗുലർ പരീക്ഷ ജൂലൈ 11ന് ആരംഭിക്കും.
അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി യൂണിറ്ററി (ത്രിവത്സരം-2015 സ്‌കീം) റഗുലർ/സപ്ലിമെൻററി പരീക്ഷ ജൂലൈ 16-ന് ആരംഭിക്കും.
ഒമ്പതാം സെമസ്റ്റർ ബി.ബി.എ-എൽ എൽ.ബി (ഓണേഴ്‌സ്-2011 സ്‌കീം) റഗുലർ/സപ്ലിമെൻററി പരീക്ഷ ജൂലൈ 16-ന് ആരംഭിക്കും.
ഒന്നാം സെമസ്റ്റർ എം.ആർക് റഗുലർ/സപ്ലിമെൻററി പരീക്ഷ ജൂലൈ ഒമ്പതിന് ആരംഭിക്കും.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബി.എസ്.സി ഹോട്ടൽ മാനേജ്‌മെന്റ് (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെൻററി/ഇംപ്രൂവ്‌മെൻറ് ഏപ്രിൽ 2019 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂലായ് ഒമ്പത് വരെ അപേക്ഷിക്കാം.
ബി.ആർക് തിസീസ്
പത്താം സെമസ്റ്റർ ബി.ആർക് പരീക്ഷയുടെ തിസീസ് സമർപ്പിക്കാനുള്ള തീയതി ജൂലായ് എട്ട് വരെ നീട്ടി.