അക്കാഡമിക് കൗൺസിൽ വോട്ടെണ്ണൽ
29ന് നടത്താനിരുന്ന അക്കാഡമിക് കൗൺസിൽ അദ്ധ്യാപക മണ്ഡലത്തിലെ വൊട്ടെണ്ണൽ ജൂലായ് ഒന്നിലേക്ക് മാറ്റി. വോട്ടെണ്ണൽ രാവിലെ പത്ത് മണിക്ക് സെനറ്റ് ഹൗസിൽ ആരംഭിക്കുമെന്ന് വരണാധികാരി അറിയിച്ചു.
സ്വീപ്പർ അഭിമുഖം
സർവകലാശാലാ കായിക വിഭാഗത്തിൽ സ്വീപ്പർ തസ്തികയിലേക്ക് മാർച്ച് ഏഴ്, എട്ട് തീയതികളിൽ നടന്ന പ്രായോഗിക പരീക്ഷയിൽ വിജയിച്ചവർക്കുള്ള അഭിമുഖം ജൂലായ് ആറിന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ വിവരങ്ങളും നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ.
അടിസ്ഥാന യോഗ്യതയില്ലാത്തവർക്കുള്ള ഡിഗ്രി: 28ന് അപേക്ഷിക്കാനവസരം
വിദൂരവിദ്യാഭ്യാസം അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർക്കായി നടത്തുന്ന ബി.എ/ബി.കോം (ഓപ്പൺ സ്ട്രീം) പ്രവേശന പരീക്ഷയ്ക്ക് 500 രൂപ പിഴയോടെ 28ന് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് 29 വരെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ സ്വീകരിക്കും. വിവരങ്ങൾ www.sdeuoc.ac.in ൽ. ഫോൺ: 0494 2407512.
എസ്.ടി സീറ്റ് ഒഴിവ്
ഗണിതശാസ്ത്ര പഠനവകുപ്പിൽ എം.എസ് സി മാത്തമാറ്റിക്‌സിന് എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. പ്രവേശനമാഗ്രഹിക്കുന്ന എസ്.സി/എസ്.ടി വിഭാഗക്കാർ ജൂലായ് ഒന്നിനകം ബന്ധപ്പെടണം. ഫോൺ: 0494 2407428.
ബി.എ കോൺടാക്ട് ക്ലാസ്
വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബി.എ ഫിലോസഫി, സംസ്‌കൃതം, ഹിന്ദി, അഫ്‌സൽ-ഉൽ-ഉലമ (2018 പ്രവേശനം) കോൺടാക്ട് ക്ലാസുകൾ (കോർ, കോംപ്ലിമെൻററി പേപ്പറുകൾക്ക് മാത്രം) ജൂലായ് ഒന്ന് മുതൽ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ആരംഭിക്കും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബി.എ/ബി.എസ്.ഡബ്ല്യൂ/ബി.വി.സി/ബി.ടി.എഫ്.പി/ബി.എ അഫ്‌സൽ-ഉൽ-ഉലമ (സി.സി.എസ്.എസ്) നവംബർ 2017 സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂലായ് എട്ട് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ ബി.എസ്.സി/ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) നവംബർ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
ബി.എഡ് രണ്ടാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു
ഏകജാലക ബി.എഡ് പ്രവേശന രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസ് (ജനറൽ 480 രൂപ, എസ്.സി/എസ്.ടി 115 രൂപ) അടച്ച് അതത് കോളേജിൽ ജൂലായ് ഒന്നിന് വൈകിട്ട് മൂന്ന് മണിക്കകം സ്ഥിരം അഡ്മിഷൻ എടുക്കണം. ഒന്നാം അലോട്ട്‌മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. ഹയർ ഓപ്ഷൻ റദ്ദ് ചെയ്യാതെയും സ്ഥിരം അഡ്മിഷൻ എടുക്കാം. ഹയർ ഓപ്ഷൻ നിലനിറുത്തുന്നവരെ ജൂലായ് ഒന്നിന് ശേഷം വരുന്ന ഒഴിവുകളിലേക്ക് പരിഗണിക്കും.