calicut-uni
calicut uni

എം.എ ഇംഗ്ലീഷ് പരീക്ഷ മാറ്റി
ജൂലായ് ഒന്നിന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (സി.യു.സി.എസ്.എസ്) പേപ്പർ ഇ.എൻ.4.ഇ.24-ലിംഗ്വിസ്റ്റിക്‌സ് ഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റി. അന്നത്തെ മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.

പരീക്ഷ
നാലാം സെമസ്റ്റർ എം.ബി.എ (ഫുൾടൈം, പാർട്ട്‌ടൈം-സി.യു.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി പരീക്ഷ ജൂലായ് ഒമ്പതിന് ആരംഭിക്കും.

ബി.വോക് പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.വോക് മൾട്ടിമീഡിയ/ബ്രോഡ്കാസ്റ്റിംഗ് ജേർണലിസം പ്രാക്ടിക്കൽ പരീക്ഷ ജൂലായ് നാലിന് ആരംഭിക്കും.

പി.ജി ഡിപ്ലോമ വൈവ
ഹിന്ദി പി.ജി ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് വൈവ ജൂലായ് അഞ്ചിന് സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ നടക്കും.

പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂലായ് പത്ത് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ എൽ എൽ.എം മാർച്ച് 2018, അഞ്ചാം സെമസ്റ്റർ എം.സി.എ ഡിസംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

വാക്-ഇൻ-ഇൻറർവ്യൂ

അസിസ്റ്റൻറ് പ്രൊഫസർ കരാർ നിയമനത്തിന് ജൂലായ് 11-ന് സർവകലാശാലാ ഭരണവിഭാഗത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. കെമിസ്ട്രി പഠനവകുപ്പിലെ ഒ.എക്‌സ് വിഭാഗത്തിൽ രാവിലെ പത്ത് മണിക്കും, സ്‌കൂൾ ഒഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സിലെ എൽ.സി/എ.ഐ വിഭാഗത്തിൽ 11 മണിക്കും വാക്-ഇൻ-ഇന്റർവ്യൂ നടക്കും. പ്രായം 2019 ജനുവരി ഒന്നിന് 40 വയസിൽ താഴെ. വിവരങ്ങൾക്ക് www.uoc.ac.in.

അഭിമുഖം
സർവകലാശാലാ ടീച്ചർ എഡ്യുക്കേഷൻ കേന്ദ്രങ്ങളിലെ (സിയുടെക്) പ്രിൻസിപ്പൽ കം അഡിഷണൽ ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷിച്ചവർക്കുള്ള അഭിമുഖം ജൂലായ് നാലിലേക്ക് മാറ്റി.

സർവകലാശാലാ ലക്ഷദ്വീപ് കേന്ദ്രങ്ങളിലെ (ആന്ത്രോത്ത്, കടമത്ത്) അസിസ്റ്റൻറ് പ്രൊഫസർ (മലയാളം) തസ്തികയിൽ അപേക്ഷിച്ചവർക്കുള്ള അഭിമുഖം ജൂലായ് 29-ന് രാവിലെ 9.30-ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും.