ബാലുശ്ശേരി: ഇയ്യാട് വയറങ്ങൽ സുമിത്രയ്ക്കും കുടുംബത്തിനും ആകെ ഉണ്ടായിരുന്ന കുടിൽ നഷ്ടപ്പെട്ട് ഇനിയെന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുമ്പോഴാണ് സേവാഭാരതി കരുമല യൂണിറ്റ് പ്രവർത്തകർ വീട്ടിലെത്തിയത്.

പ്രസിഡണ്ട് മുല്ലോളി വിജയൻ, സെക്രട്ടറി ടി.പി. ശ്രീജിത്ത്, ദാമോദരൻ അയോദ്ധ്യ, ഇയ്യാട് എ.പി.അഞ്ജു ലാൽ , എ.കെ.അർജ്ജുൻ , സി.പി. പ്രകാശൻ, സി.പി.ഷാലു, എം.നിഷാദ്, കെ.ടി.ശശി മാസ്റ്റർ, കെ.ടി.മനോജ് മാസ്റ്റർ , എം.ലനീഷ് ,എം.കെ. വേണുഗോപാലൻ തുടങ്ങി പതിനൊന്നംഗ സേവാ ഭാരതി പ്രവർത്തകരാണ് താല്കാലിക വീട് ഒരുക്കിയത്. ഹൃദയഭേദകമായ കാഴ്ചയായിരുന്നു അവിടെ. ഏതു സമയത്തും നിലംപൊത്താവുന്ന സ്ഥിതിയിൽ നില്ക്കുന്ന കുടിൽ . അതിനുള്ളിൽ മകൾക്ക് ഭക്ഷണം പാചകം ചെയ്യുന്ന സുമിത്ര. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ഏക മകൾ ആദി ദക്ഷ കുടിലിനുള്ളിൽ കിടന്നുറങ്ങുന്നു. ഭർത്താവ് രവീന്ദ്രപ്രസാദ് കുടിൽ എങ്ങിനെ താല്കാലികമായി താങ്ങി നിർത്തുമെന്ന് ആലോചിച്ച് കുടിലിനു ചുറ്റും നടക്കുന്നു. ഇൗ സാഹചര്യത്തിലാണ് സേവാഭാരതി പ്രവർത്തകരെത്തിയത്. വൈകുന്നേരയപ്പോഴേക്കും താല്ക്കാലികമായി മറ്റൊരു വീട് മഴ കൊള്ളാത്ത രൂപത്തിൽ സേവാഭാരതി പ്രവർത്തകർ നിർമ്മിച്ചു. ചുറ്റിലും പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ടും സാരി കൊണ്ടും മറച്ചു. സ്വന്തം സ്ഥലത്തല്ല ഇത് നിർമ്മിച്ചതെങ്കിലും തല്ക്കാലം ജീവന് ഭീഷണിയില്ലാതെ കിടന്നുറങ്ങാം. മഴകൊള്ളാതെ കഴിയാം. ഇപ്പോൾ ഈ കുടിലിലേക്ക് ഒരാൾ കൂടിയെത്തി. നട്ടെല്ലിന് പരിക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ സുമിത്രയുടെ സഹോദരൻ. അടുത്തിടെ ജോലി സ്ഥലത്ത് വെച്ച് വീട് നിർമ്മാണ പ്രവൃത്തിക്കിടെ വീടിന് മുകളിൽ നിന്ന് വീണ് നട്ടെല്ലിന് പരിക്കേൽക്കുകയായിരുന്നു. ഇവാൾക്ക് ആവശ്യമായ ചികിത്സാചെലവും സേവാഭാരതിയായിരുന്നു വഹിച്ചിരുന്നത്. ഇനി വേണം ലൈഫ് പദ്ധതിയിലൂടെ ഒരു വീട്. അതാണ് സുമിത്രയുടെ സ്വപ്നം. Use the three photos aslo with the matter

താല്കാലിക വീടൊരുക്കുന്നതിൽ നേതൃത്വം നല്കിയ

സേവാഭാരതി കരുമല യൂണിറ്റ് പ്രസിഡണ്ട്

മുല്ലോളി വിജയൻ, സെക്രട്ടറി ടി.പി.ശ്രീജിത്ത്,ദാമോദരൻ അയോദ്ധ്യ ഇയ്യാട് എന്നിവർ