തലയോലപ്പറമ്പ് : അമ്മയോടൊപ്പം വൈക്കത്തെ സ്വകാര്യ സ്കൂളിൽ പഠിക്കാൻ ചേരുന്നതിനായി പോകുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി ബസ് യാത്രയ്ക്കിടെ മുങ്ങി. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. പൊതി സ്വദേശിയായ വിദ്യാർത്ഥി മുൻപ് പഠിച്ചിരുന്ന സ്കൂളിൽ പ്ലസ് വൺ പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും തോറ്റതിനാൽ വൈക്കത്തെ മറ്റൊരു സ്കൂളിൽ ചേരാനായി പോകുകയായിരുന്നു. തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ വിദ്യാർത്ഥി കടന്ന് കളയുകയായിരുന്നു. തുടർന്ന് മകനെ കാണുന്നില്ലെന്ന് കാട്ടി മാതാവ് തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വിദ്യാർത്ഥിയുടെ കൈവശം പഠനത്തിനായി ചേരുന്നതിന് 1500 രൂപയും ഉണ്ടായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥി ആരക്കുന്നത്തുള്ള ബന്ധുവീട്ടിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചു.