വൈക്കം : എസ്.എൻ.ഡി.പി യോഗം കുടവെച്ചൂർ സി. കേശവവിലാസം ശാഖായുടെ നേതൃത്വത്തിൽ നടത്തുന്ന കിളിക്കൂട്ടം 2019 ഉം വിദ്യാഭ്യാസ അവാർഡ് വിതരണവും പഠനോപകരണ വിതരണവും യൂണിയൻ സെക്രട്ടറി എം.പി.സെൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.മുരളീധരൻ, കോ- ഓർഡിനേറ്റർ പി.കെ.മണിലാൽ എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ്. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.ജി.ബാലചന്ദ്രൻ കുട്ടികൾക്ക് വ്യക്തിത്വ വികസന ക്ലാസെടുത്തു. ഗ്രൂപ്പ് ഡൈനാമിക്‌സ് പരിപാടിക്ക് ജയപ്രസാദ്, ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.