പരിയാരം : എസ്.എൻ.ഡി.പി യോഗം പരിയാരം ശാഖയിൽ വനിതാസംഘം വാർഷിക പൊതുയോഗവും ഗുരുദേവ ക്ഷേത്ര കവാട സമർപ്പണവും ഇന്ന് നടക്കും. വൈകിട്ട് 3 ന് നടക്കുന്ന യോഗത്തിൽ വനിതാസംഘം യൂണിയൻ പ്രസിഡന്റ് ശോഭ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എസ്.രാജമ്മ ഉദ്ഘാടനം ചെയ്യും. കേന്ദ്രസമിതി അംഗം ലത സലികുമാർ സംഘടനാ സന്ദേശം നൽകും. ശാഖാ പ്രസി‌ഡന്റ് കെ.കെ സുരേഷ് കുമാർ അവാർഡ് വിതരണം നിർവഹിക്കും. പ്രവീണ ഗോപൻ, രാധാമണി പ്രഭാകരൻ, എൻ.വി രാജപ്പൻ, ബീനാ ഗോപാലകൃഷ്ണൻ, സജിനി ശശി എന്നിവർ സംസാരിക്കും.