മാനന്തവാടി: എള്ളുമന്നം പള്ളിക്കമ്യാലിൽ പരേതനായ പി.ജെ. ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (88) നിര്യാതയായി. മങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: പി.ജെ. ജോയി (റിട്ട. അസി. സെക്രട്ടറി, എം.എഫ്.എസ്.സി ബാങ്ക്, മാനന്തവാടി), പി.ജെ. സോമൻ, പി.ജെ. ജോർജ് (അസോഷ്യേറ്റ് എഡിറ്റർ, മലയാള മനോരമ, കോട്ടയം). മരുമക്കൾ: മേരി ചെറുവത്താക്കൽ, മേരി കുഴിഞ്ഞാലിൽ, സുജ സൂസൻ (ട്രാവൻകൂർ സിമന്റ്‌സ്, കോട്ടയം). സംസ്‌ക്കാരം ഇന്ന് 3ന് ദീപ്തിഗിരി സെന്റ് തോമസ് പള്ളിയിൽ.