vellappally

കോട്ടയം: ശ്രീനാരായണ ഗുരുദേവന്റെ രചനകൾ സമ്പൂർണ വ്യാഖ്യാനത്തോടെ വായനക്കാരിലേക്കെത്തിക്കുകയാണ് ഡി.സി ബുക്സ്. മുനി നാരായണപ്രസാദ് വ്യാഖ്യാനം ചെയ്ത സമ്പൂർണ കൃതികളാണ് പ്രസിദ്ധീകരിക്കുന്നത്. മറ്റുള്ള വ്യാഖ്യാനങ്ങളെല്ലാം പരിശോധിച്ച് അവയിലുള്ള കുറവുകളും മേന്മയും കണ്ടറിഞ്ഞ് സൂക്ഷ്മമായി തയ്യാറാക്കിയതാണ് ഓരോ വ്യാഖ്യാനവും.

ദാർശനിക കൃതികൾ, സ്‌ത്രോത്ര കൃതികൾ, സാരോപദേശ കൃതികൾ, ഗദ്യകൃതികൾ, തർജ്ജമകൾ തുടങ്ങി വിവിധ വിഭാഗത്തിലുള്ള 63 കൃതികളാണ് സമാഹരിച്ചിരിക്കുന്നത്. പദങ്ങളുടെ അർത്ഥം വിശദീകരിച്ച് ലളിതവും വിശദവുമായ വ്യാഖ്യാനമാണ് നൽകിയിട്ടുള്ളത്. വർണനകൾക്കു പിന്നിലെ ഭാവാർത്ഥങ്ങൾ പ്രത്യേകം വിശദീകരിക്കുന്നു. ഓരോ കൃതിക്കും മുനി നാരായണപ്രസാദ് ആമുഖവും എഴുതിയിട്ടുണ്ട്.

ഗുരുദേവ ശിഷ്യനായ നടരാജഗുരു സ്ഥാപിച്ച നാരായണഗുരുകുല പ്രസ്ഥാനത്തിന്റെ മൂന്നാമത്തെ അദ്ധ്യക്ഷനാണ് മുനി നാരായണപ്രസാദ്. സിവിൽ എൻജിനിയറിംഗിൽ ബിരുദമെടുത്ത് പൊതുമരാമത്തുവകുപ്പിൽ ഓവർസിയറായി ജോലി നോക്കവേയാണ് അതു രാജിവച്ച് നാരായണ ഗുരുകുലത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായത്. 1971ൽ നടരാജ ഗുരു ബ്രഹ്മചാരിദീക്ഷ നൽകി. 1984ൽ ഗുരു നിത്യചൈതന്യയതി സന്യാസദീക്ഷയും നൽകി. ഗുരുദേവന്റെ മുഴുവൻ കൃതികളും അദ്ദേഹം ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 12 സ്വതന്ത്രകൃതികളും 17 ഇംഗ്ലീഷ് കൃതികളും മുനി നാരായണപ്രസാദ് രചിച്ചിട്ടുണ്ട്.

മൂന്നു വാല്യങ്ങളിലായി 3000 പേജുകളിൽ തയ്യാറാക്കിയ ഈ അമൂല്യഗ്രന്ഥത്തിന് 3500 രൂപയാണ്‌ മുഖവില. ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേർക്ക് ഇത്‌ 1999 രൂപയ്ക്ക് ലഭിക്കും. ഒപ്പം 1000 ഡി സി റിവാർഡ് പോയിന്റ്‌സും ലഭിക്കുന്നു. രണ്ടു തവണയായി (1000+999- 30 ദിവസത്തിനുള്ളിൽ അടയ്ക്കുന്നവർക്ക് 500 ഡി സി റിവാർഡ് പോയിന്റ്‌സ് ലഭിക്കുന്നു. മൂന്നു തവണകളായി (1000+600+600-(2200 രൂപ)​ 90 ദിവസത്തിനുള്ളിൽ അടയ്ക്കുന്നവർക്ക് 300 റിവാർഡ് പോയിന്റ്‌സ്‌ ലഭിക്കും. ബുക്കിംഗിന്: 9946109101, 9947055000, 994610878. വാട്സാപ്: വാട്‌സ് ആപ്പ് നമ്പർ: 9946109449.