ഒന്നാംഘട്ട ബിരുദ അലോട്ട്‌മെന്റായി

ഏകജാലകത്തിലൂടെയുള്ള ഒന്നാംഘട്ട ബിരുദ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനത്തിന് അർഹത നേടിയവർ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത്, ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ ഫീസടച്ച് 10ന് വൈകിട്ട് 4.30 നകം അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം. യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും ഹാജരാക്കണം. 10 നകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കും. തുടർന്നുള്ള അലോട്ട്‌മെന്റിന് ഇവരെ പരിഗണിക്കില്ല. അപേക്ഷകർ ലഭിച്ച ആദ്യ അലോട്ട്‌മെന്റിൽ തൃപ്തരാണെങ്കിൽ അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ റദ്ദാക്കണം. ഉയർന്ന ഓപ്ഷനുകൾ നിലനിറുത്തിയാൽ തുടർന്നുള്ള അലോട്ട്‌മെന്റിൽ മാറ്റം വരാം. മാറ്റം ലഭിക്കുന്നവർ പുതുതായി ഫീസടയ്‌ക്കേണ്ടതില്ല. ആദ്യ അലോട്ട്‌മെന്റ് നഷ്ടപ്പെടും. 11 ന് ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ സൗകര്യമുണ്ട്. ഹയർഓപ്ഷൻ നിലനിറുത്താനാഗ്രഹിക്കുന്നവരൊഴിച്ച് മറ്റുള്ളവർ കോളേജുകളിൽ നിശ്ചിത ട്യൂഷൻ ഫീസടച്ച് സ്ഥിരപ്രവേശനം ഉറപ്പുവരുത്തണം. ഒന്നാംവർഷ ബിരുദ ക്ലാസുകൾ 24 ന് ആരംഭിക്കും.

പി.ജി പ്രവേശനം : ഇന്നുകൂടി അപേക്ഷിക്കാം

ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഏകജാലകം വഴി ഇന്നുകൂടി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ രാത്രി 11 വരെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിൽ നൽകേണ്ടതില്ല. ആദ്യ അലോട്ട്‌മെന്റ് 7 ന് പ്രസിദ്ധീകരിക്കും. ക്ലാസുകൾ 17 ന് ആരംഭിക്കും.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എസ്‌.സി ഫൈറ്റോ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എസ്‌.സി ഓപ്പറേഷൻസ് റിസർച്ച് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.

ഏഴ്, എട്ട് സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി (പുതിയ സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം.

ഒന്നും രണ്ടും സെമസ്റ്റർ ബി.എ സി.ബി.സി.എസ്.എസ് (സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.