കോട്ടയം : എൻ.സി.പി സ്ഥാപക ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു. പാലാ നിയോജക മണ്ഡലത്തിൽ മാണി സി.കാപ്പനെ സ്ഥാനാർത്ഥിയായി നിർദ്ദേശിക്കാൻ സംസ്ഥാന കമ്മിറ്റിയോട് യോഗം ആവശ്യപ്പെട്ടു. 10 ന് ജില്ലാ കമ്മിറ്റി ഓഫിസിൽ നടക്കുന്ന സ്ഥാപക ദിന പരിപാടികൾ ദേശീയ ജനറൽ സെക്രട്ടറി ടി.പി പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കാണക്കാരി അരവിന്ദാക്ഷൻ നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സുഭാഷ് പുഞ്ചക്കോട്ടിൽ, സാജു എം.ഫിലിപ്പ്, പി.എ താഹ, കെ.ജെ ജോസ്‌മോൻ, ഞീഴൂർ വേണുഗോപാൽ, പി.എസ് നായർ, എം.എം രാജശേഖരപണിക്കർ, ജോഷി പുതുമന, ഗോപാലകൃഷ്‌ണൻ, സുരേഷ് ബാബു , യു.ഡി മത്തായി, ക്ലീറ്റസ് ഇഞ്ചപ്പറമ്പിൽ, എം.കെ രവീന്ദ്രൻ, കെ.കെ ഗോപാലൻ, ജോബി കേടിയംപറമ്പിൽ, ഒ.ടി ജോസ്, അഫ്സൽ മഠത്തിൽ, താഹ തലനാട് എന്നിവർ പ്രസംഗിച്ചു.