pension

വൈക്കം:ഒ.പി. ചികിത്സ ഉറപ്പു വരുത്തിയും ഓപ്ഷൻ സൗകര്യം അനുവദിച്ചും ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, പെൻഷൻ പരിഷ്‌ക്കരണ കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സർക്കാരിന്റെ നിഷേധാത്മകമായ നടപടിയിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാദിനം ആചരിച്ചു. വൈക്കം സബ്ബ് ട്രഷറിക്കു മുമ്പിൽ നടന്ന പ്രതിഷേധ യോഗം എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എൻ.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. കെ.വിജയൻ, ഇടവട്ടം ജയകുമാർ, പി.ഡി.ഉണ്ണി, കെ.ബാബു, ഗിരിജാ ജോജി, പി.വി.സുരേന്ദ്രൻ, കെ.കെ.രാജു, മോഹനൻ ചായപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.