വൈക്കം : സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും ആഘോഷമാണ് റമദാനിന്റെ സവിശേഷതയെന്ന് വൈക്കം ഡി.വൈ.എസ്.പി. കെ.സുഭാഷ് പറഞ്ഞു.
മാരാംവീട് ശ്രീനാരായണ മതസൗഹാർദ്ധ ചാരിട്ടബിൾ സൊസൈറ്റി വിവിധ മതവിഭാഗങ്ങളെയും സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടത്തിയ ഇഫ്ത്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ബെന്നി തോമസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ഉഷാകുമാരി, അസ്ഹർ മൗലവി വെച്ചൂർ, അബ്ദുൾ ലത്തീഫ് മൗലവി മാരാംവീട്, ജില്ല പഞ്ചായ്ത്ത് അംഗങ്ങളായ പി.സുഗതൻ, അഡ്വ: കെ.കെ.രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മായ ഷാജി, രജിമോൻ, പി.എസ്. പുഷ്‌ക്കരൻ, അജയകുമാർ, ജോമോൻ, പി.പി.സന്തോഷ്, സാബു കോപ്പുഴ, സിബിച്ചൻ എടത്തിൽ എന്നിവർ പ്രസംഗിച്ചു.