പാലാ: ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിൽ ശ്രീനാരായണഗുരുദേവൻ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിച്ചിട്ട് 92 വർഷം പൂർത്തിയാകുന്നു. ഇത്തവണത്തെ പ്രതിഷ്ഠാദിന മഹോത്സവം 5,6 തീയതികളിലായി ആഘോഷിക്കുമെന്ന് ദേവസ്വം ഭാരവാഹികളായ എം.എൻ. ഷാജി മുകളേൽ, ഒ.എം. സുരേഷ് ഇട്ടികുന്നേൽ, പി.എസ്. ശാർങ്ധരൻ, റ്റി.കെ ലക്ഷ്മിക്കുട്ടി, പ്രിയേഷ് മരുതോലിൽ എന്നിവർ അറിയിച്ചു.
നാളെ വൈകിട്ട് 5ന് മല്ലികശ്ശേരി ശാഖയിലെ ബാലജനയോഗം അവതരിപ്പിക്കുന്ന ഗുരുദേവകൃതികളുടെ ആലാപനം. 6ന് ശിവഗിരി മഠാധിപതി വിശുദ്ധാനന്ദസ്വാമികളെ പൂർണ്ണകുംഭം നൽകി സ്വീകരിക്കും. 6.15ന് തിരുവാതിരകളി, 6.30ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, മഹാഗുരുപൂജ, സമൂഹപ്രാർത്ഥന.
7ന് നടക്കുന്ന പ്രതിഷ്ഠാദിന സമ്മേളനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിശുദ്ധാനന്ദസ്വാമികളെ എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ് അടിമാലി പുരസ്കാരം സമർപ്പിച്ച് ആദരിക്കും. സ്വീകരണത്തിന് വിശുദ്ധാനന്ദസ്വാമികൾ മറുപടി പറയും.
ജോസ് കെ. മാണി എം.പി വിശിഷ്ടാതിഥി ആയിരിക്കും. മുൻ എം.എൽ.എ വി.എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. കെ.എം. സന്തോഷ് കുമാർ ക്ഷേത്രപ്രതിഷ്ഠാ മാഹാത്മ്യം വിവരിക്കും. ബ്രഹ്മചാരി ജ്ഞാനചൈതന്യ പ്രതിഷ്ഠാദിന സന്ദേശം നൽകും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ സമ്മേളനത്തിൽ അനുമോദിക്കും.
ദേവസ്വം പ്രസിഡന്റ് എം.എൻ. ഷാജി മുകളേലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ അഡ്വ. പി.കെ. ഹരികുമാർ, ബിജി ജോജോ, പ്രേംജി ആർ, ആർ. ബാബുരാജ്, ഓമന ബാലകൃഷ്ണൻ, അനുരാഗ് പാണ്ടിക്കാട്ട്, പി.എസ്. ശാർങ്ധരൻ, സി.എസ്. ദിലീപ്, എൻ.കെ. ലവൻ, ജി. ചന്ദ്രമതി, കെ.എൻ. രാമചന്ദ്രൻ കടവുപുഴ, വി.കെ. കരുണാകരൻ, എ.ഡി. സജീവ് വയല, എം.വി. പ്രിയേഷ് കുമാർ, വത്സല ബോസ്, റ്റി.കെ. ലക്ഷ്മിക്കുട്ടി എന്നിവർ ആശംസകൾ നേരും. ദേവസ്വം സെക്രട്ടറി സുരേഷ് ഇട്ടികുന്നേൽ സ്വാഗതവും വൈസ് പ്രസിഡന്റ് സതീഷ് മണി നന്ദിയും പറയും.
രാത്രി 8.30ന് തങ്കമ്മ ഉല്ലല, ഗുരുദേവ പ്രഭാഷണം നടത്തും. 10ന് ഭരതനാട്യം അരങ്ങേറ്റം, 12ന് പ്രഭാഷണം, പുലർച്ചെ 3.30ന് സമൂഹനാമജപം, മഹാഗണപതിഹോമം, കലശം, കലശാഭിഷേകം, ഗുരുദേവകലശാഭിഷേകം, ഗുരുപൂജ, ശിവപൂജ, പ്രസാദവിതരണം, വൈകിട്ട് 5.30ന് ദീപാരാധന, ദീപക്കാഴ്ച, ഭജന എന്നിവയാണ് പ്രധാന പരിപാടികൾ.