കോട്ടയം: ഇനി എങ്ങനെ ചികിത്സ മുന്നോട്ടുകൊണ്ടുപോകും!. ബിജുമോനും കുടുംബവും നേരിടുന്ന വെല്ലുവിളികളിൽ ഒന്നുമാത്രമാണ് ഈ ചോദ്യം. സുമനസുകളുടെ കാരുണ്യത്തിലാണ് ഇനി കുടുംബത്തിന്റെ ഏകപ്രതീക്ഷ. ഇരവിനല്ലൂർ പാലക്കോട്ടു വീട്ടിൽ ബിജുമോൻ ഏറെകാലമായി സന്ധിവാതത്തിന് ചികിത്സയിലാണ്. രോഗം പിടിപെട്ടതോടെ കൂലിപ്പണിക്കാരനായ ബിജുമോന് ജോലിക്ക് പോകാൻ കഴിയാതെയായി. ഇതിനിടെ ഭാര്യ അനിതയെ അർബുദത്തിന്റെ രൂപത്തിൽ രോഗം പിടികൂടി. ഇപ്പോൾ അനിതയുടെ ചികിത്സയ്ക്ക് തന്നെ വലിയ തുക വേണം. ഇത് എങ്ങനെ കണ്ടെത്തുമെന്ന് ബിജുമോന് നിശ്ചയമില്ല. ചികിത്സയ്ക്കും മക്കളുടെ പഠനത്തിനുമായി വലിയയൊരു തുക മറ്റുള്ളവരിൽ നിന്ന് ബിജുമോൻ കടംവാങ്ങിയിട്ടുമുണ്ട്. നിലവിൽ അനിത തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലാണ്. ചികിത്സയ്ക്കും മറ്റും പണം കണ്ടെത്താൻ ബിജുമോന്റെ പേരിൽ എസ്.ബി.ഐ പുതുപ്പള്ളി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ: ബിജുമോൻ പി.വി, അക്കൗണ്ട് നമ്പർ: 67303872121. ഐ.എഫ്.എസ്.സി കോഡ്: SBIN0070122. ഫോൺ: 7559022562.