വൈക്കം : എസ്.എൻ.ഡി.പി. യോഗം 746-ാം നമ്പർ കുടവെച്ചൂർ സി.കേശവവിലാസം ശാഖാ കുടുംബസംഗമവും പഠനോപകരണവിതരണവും യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഉപരിപഠന സഹായ വിതരണം മാധവകൈമൾ കാട്ടുമുറ്റത്ത് നിർവഹിച്ചു. ഹരിദാസ്, കെ.വി.വിശ്വനാഥൻ, പി.കെ.മണിലാൽ, വിപിൻ ദാസ്, ഷീല, മനോഹരൻ, ലാലി കാവിടേഴത്ത്, ഗോപിനാഥൻ, ജ്യോതിഷ്‌കുമാർ, ദിവാകരൻ, ടി.എസ്.ബൈജു, സുഭഗേശ്വരി, ഷൈലജാചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.