കോളേജുകൾ 6 ന് തുറക്കും
മദ്ധ്യവേനലവധിക്ക് ശേഷം സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകൾ ആറിന് തുറക്കുമെന്ന് രജിസ്ട്രാർ ഡോ. കെ.സാബുക്കുട്ടൻ അറിയിച്ചു.
വൈവാവോസി
നാലാം സെമസ്റ്റർ എം.എ മലയാളം (സി.എസ്.എസ് റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും 14 മുതൽ നടക്കും.
നാലാം സെമസ്റ്റർ (പ്രൈവറ്റ് റഗുലർ/സപ്ലിമെന്ററി) എം.എ അറബിക് പരീക്ഷയുടെ വൈവാവോസി 11, 12 തിയതികളിൽ രാവിലെ 10 മുതൽ എറണാകുളം മഹാരാജാസ് കോളേജിലെ അറബിക് വിഭാഗത്തിൽ നടക്കും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.ടി.ടി.എം (മാസ്റ്റർ ഒഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ്)/എം.ടി.എ (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം.
അഞ്ചും ആറും സെമസ്റ്റർ ബി.കോം സി.ബി.സി.എസ്.എസ് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ്.സി ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്‌സ് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.