തൃക്കൊടിത്താനം : വ്യത്യസ്ത കൗതുകങ്ങളാലും പുതുപരീക്ഷണങ്ങളാലും കുരുന്നുകളെ ആകർഷിച്ച തൃക്കൊടിത്താനം വി.ബി.യു.പി സ്‌കൂളിലെ പ്രവേശനോത്സവം വേറിട്ട അനുഭവമായി. പുതുമുഖങ്ങളെ പേരുചൊല്ലി വിളിക്കുമ്പോൾ തങ്ങളുടെ പേരെഴുതിയ ആലിലയുമായി വൃക്ഷഛായാ ചിത്രത്തിൽ ഇലകൾ തുന്നിച്ചേർക്കുന്ന കലാരൂപം ഏവർക്കും നവ്യാനുഭവമായി. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തംഗം ജയിംസ് പതാരംചിറ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ജി.നീലകണ്ഠൻ പോറ്റി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.ജി മായാദേവി, പി.ടി.എ പ്രസിഡന്റ് ബാബു പി.ടി, രാജേഷ് മോഹൻ കെ.ജിതിൻ ഗോപാൽ, ബീന ആർ.നായർ, അനസ് അഹമ്മദ്, മിനികുമാരി സി.പി, കെ.രമാദേവി, ബീന എ.കെ, അമ്പിളി വി.വിനീത, അശ്വതി എസ്.ദാസ് എന്നിവർ നേതൃത്വം നല്കി.