school

മുണ്ടക്കയം : കൂട്ടിക്കൽ പഞ്ചായത്തുതല പ്രവേശനോത്സവം ഒലയനാട് എസ്.ജി.എം.യു.പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോസഫ് ഉദ്ഘാടനം ചെയ്‌തു. സ്‌കൂൾ മാനേജർ കെ.പി.ചെല്ലപ്പൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ്.എസ്.തകടിയേൽ മുഖ്യപ്രഭാഷണം നടത്തി. മുഖ്യമന്ത്രിയുടെ കത്ത് എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം ഡോ.പി.അനിയൻ കുട്ടികൾക്ക് കൈമാറി. കുട്ടികൾക്കുള്ള സമ്മാനങ്ങൾ പി.ടി.എ പ്രസിഡന്റ് കെ.ഇ.നെജീവ് നൽകി. എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ കൗൺസിലർ എ.കെ രാജപ്പൻ, ഏന്തയാർ ശാഖാ സെക്രട്ടറി മനോജ് തണ്ടാടിയിൽ, വാർഡുമെമ്പർ സി.ജി.മധു, സ്‌കൂൾ ഹെഡ്മിസ്ട്രസ് മേഴ്‌സി വർക്കി, ഈരാറ്റുപേട്ട ബി.ആർ.സി ട്രെയിനർ ജോബി എന്നിവർ പ്രസംഗിച്ചു.