preveshanam-meendam

പാമ്പാടി : പഞ്ചായത്തുതല സ്‌കൂൾ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ഫിലിപ്പോസ് തോമസ് ഉദഘാടനം ചെയ്തു. പഞ്ചായത്ത് അംഗം തോമസ് കെ ജോൺ അദ്ധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി കുട്ടികൾക്കുള്ള അനുമോദനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ കുര്യനും, ഹൈസ്‌കൂൾ കുട്ടികൾക്കുള്ള അനുമോദനം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് ഗ്രാമറ്റവും നിർവഹിച്ചു. പ്രവേശനോത്സവ സന്ദേശം ബി ആർ സി ജിറ്റിഷ് നൽകി. പി.ടി.എ വൈസ് പ്രസിഡന്റ് സുരേന്ദ്രനാഥ്, സ്റ്റാഫ് സെക്രട്ടറി ശ്രീകാന്ത്, വൈസ് പ്രിൻസിപ്പൽ തങ്കച്ചിയമ്മാൾ, പി. ടി.എ പ്രസിഡന്റ് ബിജു പി.ജെ എന്നിവർ പ്രസംഗിച്ചു.

വാഴൂർ : വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രവേശനോത്സവം അഡ്വ.റെജി സഖറിയ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ദിലീപ് വേങ്ങക്കൽ അദ്ധ്യക്ഷത വഹിച്ചു. വി.കെ. ശ്രീആനന്ദ് അവാർഡ് ദാനം നിർവഹിച്ചു. പ്രീത ഹരിലാൽ , ശശികല ഷാജി ,പ്രസാദ് വല്യകല്ലുങ്കൽ ശ്രീജ ദിലീപ്, സലികുമാർ വടക്കേൽ തുടങ്ങിയവർ പ്രസംഗിച്ചു.