കൊക്കയാർ : കുമാരനാശാൻ മെമ്മോറിയൽ എൽ.പി സ്‌കൂളിൽ പ്രവേശനോത്സവം കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് നെച്ചൂർ തങ്കപ്പൻ ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് കെ.എസ് ബിജു അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ കെ.ഡി രവി സ്‌കൂളിന്റെ യു.ട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്തംഗം മാമച്ചൻ ലൂക്കോസ്, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ സി.ആർ സജി, സാബു കുമാർ, സ്റ്റാഫ് പ്രതിനിധി എം.എം രാകേഷ് എന്നിവർ പ്രസംഗിച്ചു.