കൂരാലി : പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ എലിക്കുളം ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് 27 ന് നടക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ഡയ്‌നി ജോർജ് ഇസ്‌റേലിൽ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസരം ഇന്ന് അവസാനിക്കും. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ട്രീസാ ജോസഫ് ചെമ്മരപ്പളിയിൽ പാമ്പാടി ബി.ഡി.ഒ മുൻപാകെ പത്രിക സമർപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ താമരശ്ശേരി, മണ്ഡലം പ്രസിഡന്റ് ജോഷി കെ. ആന്റണി, വി .ഐ. അബ്ദുൾ കരിം, സാജൻ തൊടുക, ജെയിംസ് ജീരകത്തിൽ, ടോമി കപ്പിലുമാക്കൽ, തോമസ്‌കുട്ടി വട്ടക്കാട്ട് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി റോസ്‌നി ജോബിയും, ബി.ജെ.പി സ്ഥാനാർത്ഥി രജനി ആർ. നായരും ഇന്ന് പത്രിക സമർപ്പിക്കും.