കൂരോപ്പട : കേരള സോമിൽ ഓണേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാഘോഷവും വൃക്ഷത്തൈ വിതരണവും നടത്തി. കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം മത്തായി ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്.ഒ.എ പ്രസിഡന്റ് കെ.ആർ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജെസ്സി സക്കറിയ, ദീപ്തി ദിലീപ് ,എൽ.ജി ഗോപാലകൃഷ്ണൻ നായർ, എ.ജെ തോമസ്, ജോർജ് ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.