കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ കമാൻഡർ കെ.കുര്യക്കോസ് അനുസ്മരണവും പുരസ്‌കാര വിതരണവും, പഠനോപകരണ വിതരണവും കെ.പി.എസ് മേനോൻ ഹാളിൽ ഇന്ന് വൈകിട്ട് മൂന്നിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ പി.കെ സുധീർബാബു പുരസ്‌കാര ജേതാക്കളെ അനുമോദിക്കും. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി പഠനോപകരണവിതരണം ഉദ്ഘാടനം ചെയ്യും. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി മുൻ എം.എൽ.എ വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹോട്ടലുടമകളുടെ മക്കളെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് അനുമോദിക്കും. പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹോട്ടൽ തൊഴിലാളികളുടെ മക്കളെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരി അനുമോദിക്കും. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹോട്ടൽ ഉടമകളുടെ മക്കളെ നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന അനുമോദിക്കും. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ തൊഴിലാളികളുടെ കുട്ടികളെ കെ.എച്ച്.ആർ.എ സ്റ്റേറ്റ് രക്ഷാധികാരി ജി.സുധീഷ്‌കുമാർ അനുമോദിക്കും. ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി അനുമോദിക്കും. ഹോട്ടൽ ഷീൽഡ് ഇൻഷ്വറൻസ് പദ്ധതി കെ.എച്ച്.ആർ.എ സ്റ്റേറ്റ് ട്രഷറർ ബാലകൃഷ്ണപൊതുവാൾ ഉദ്ഘാടനം ചെയ്യും. കെ.എച്ച്.ആർ.എ സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ സംഘടനാ പ്രവർത്തനം വിലയിരുത്തും. നേരത്തെ പേര് രജിസ്റ്റർ ചെയ്ത അഞ്ഞൂറു കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്. എല്ലാ വർഷവും സംസ്ഥാന കമ്മിറ്റി നേരിട്ട് നടത്തുന്ന പ്രവർത്തനങ്ങൾ ഇക്കുറി കോട്ടയം ജില്ലയിൽ വച്ച് നടത്തുകയാണെന്നും അസോസിയേഷൻ ഭാരവാഹികളായ സംസ്ഥാന പ്രസിഡന്റ് എം.മൊയ്തീൻകുട്ടി ഹാജി, ജനറൽ സെക്രട്ടറി ജി.ജയപാൽ, ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി, സെക്രട്ടറി എൻ.പ്രതീഷ് എന്നിവർ അറിയിച്ചു.