കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ അഞ്ഞൂറ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. ഇന്നു വൈകിട്ട് മൂന്നിന് കെ.പി.എസ് മേനോൻ ഹാളിൽ നടക്കുന്ന യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി അദ്ധ്യക്ഷത വഹിക്കും. കളക്ടർ പി.കെ സുധീർബാബു പുരസ്‌കാര ജേതാക്കളെ ആദരിക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി പഠനോപകരണവിതരണവും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി വി.എൻ വാസവനും ഉദ്ഘാടനം ചെയ്യും. പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹോട്ടലുടമകളുടെ മക്കളെ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പും , പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹോട്ടൽ തൊഴിലാളികളുടെ മക്കളെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിയും . എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹോട്ടൽ ഉടമകളുടെ മക്കളെ നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയും അനുമോദിക്കും.